പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു....നിലവിളിച്ച് സുഹൃത്തുക്കള്‍

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു....നിലവിളിച്ച് സുഹൃത്തുക്കള്‍. വടക്കഞ്ചേരി പുതുക്കോട് പാട്ടോല ലക്ഷംവീട്ടില്‍ ഹക്കീം - ഷമീറ ദമ്പതികളുടെ മകന്‍ റൈഹാന്‍ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അപ്പക്കാട് കാരാട്ട് കുളത്തിലായിരുന്നു അപകടം നടന്നത്.
പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. റൈഹാന്‍ കുളത്തില്‍ മുങ്ങിപ്പോയതോടെ സുഹൃത്തുക്കള്‍ നാട്ടുകാരെ വിളിച്ചു. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു.
പുതുക്കോട് സര്‍വജന സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















