നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു... അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയാണ് പിടിയിലായത്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു... അബുദാബിയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയാണ് പിടിയിലായത്.
ഇയാള്‍ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വര്‍ണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പരിശോധനയില്‍ സോക്‌സില്‍ നിന്ന് സ്വര്‍ണ ചെയിനുകളും കണ്ടെടുത്തു. ഓഗസ്റ്റ് 12 നും നെടുമ്പാശേരിയില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്.
മൂന്ന് വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്.
"
https://www.facebook.com/Malayalivartha





















