പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം.. മുണ്ടാസിനെതിരെ പോക്‌സോ കോടതിയില്‍ അയിരൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു, വര്‍ക്കലയില്‍ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെ ഏക പ്രതിയാക്കിയാണ് കുറ്റപത്രം, തടഞ്ഞു നിര്‍ത്തി നഗ്‌നത കാണിച്ച് സ്ത്രീകളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്

വര്‍ക്കലയില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ മുണ്ടാസിനെതിരെ തലസ്ഥാന ജില്ലാ പോക്‌സോ കോടതിയില്‍ അയിരൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ക്കലയില്‍ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെ ഏക പ്രതിയാക്കിയുള്ളതാണ് പോലീസ് കുറ്റപത്രം.
2022 സെപ്റ്റംബര്‍ 27 നാണ് പ്രതി അറസ്റ്റിലായത്. വര്‍ക്കല ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയില്‍ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെയാണ് അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളും സ്ത്രീകളും നടന്നുപോകുന്ന വഴിയില്‍ കാത്തുനിന്നാണ് ഇയാള്‍ സ്ഥിരമായി നഗ്‌നതാ പ്രദര്‍ശനം നടത്താറുള്ളത്. തടഞ്ഞു നിര്‍ത്തി നഗ്‌നത കാണിച്ച് സ്ത്രീകളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈയ്യേറ്റവും ബലപ്രയോഗവും നടത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അജയകുമാറിനെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha





















