നന്തന്‍കോട് കൂട്ടക്കൊല:പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതിനും ചെകുത്താന്‍ സേവയുടെ പേരിലും അച്ഛനും അമ്മയുമടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ട കേസ് വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു, ഹര്‍ജിയില്‍ 24 ന് തലസ്ഥാന വിചാരണകോടതി ഉത്തരവ് പറയും

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി തീയിട്ട കേസില്‍ പ്രതിയായ മകന്‍ കേഡല്‍ ജീന്‍സെന്‍ രാജ വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യ വാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു.
വിചാരണകോടതി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍ കുമാറാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നേരിട്ട് അന്വേഷണം നടത്തിയത്. ഹര്‍ജിയില്‍ വരുന്ന 24 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും. കേഡല്‍ വിചാരണ നേരിടാന്‍ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് കേഡല്‍ കുറ്റവിമുക്തനാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോടതി നേരിട്ടു നടത്തിയ അന്വേഷണത്തില്‍ താന്‍ വിചാരണ നേരിടാന്‍ യോഗ്യനല്ലെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേഡലിന്റെ ഹര്‍ജി. കൊലക്കേസ് വിചാരണ നേരിടാന്‍ പ്രാപ്തനല്ലാത്ത ചിത്ത രോഗിയാണോയെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തിയിരുന്നു.
കേഡലിന് മെഡിക്കല്‍ ഇന്‍സാനിറ്റിയോ (ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്രം) അതോ ലീഗല്‍ ഇന്‍സാനിറ്റിയോ (ചിത്ത രോഗം മാറിയോയെന്ന നിയമപരമായ അന്വേഷണത്തിലുള്ള തീര്‍പ്പ് കല്‍പ്പിക്കല്‍) ആണ് മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് മൊഴിയുടെയും മറ്റു സാഹചര്യങ്ങള്‍ പ്രകാരം കോടതി പരിശോധിക്കുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 328 പ്രകാരമാണ് പ്രതികളുടെ ചിത്തഭ്രമ ആരോപണ ഹര്‍ജികളില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത്.
ചിത്ത രോഗിയെന്ന ഡോക്ടറുടെ സാക്ഷ്യപത്ര പ്രകാരമുള്ള മെഡിക്കല്‍ ഇന്‍സാനിറ്റിയില്‍ നിന്ന് മാറ്റം വന്നുവോയെന്ന അവസ്ഥയാണ് കോടതി അന്വേഷിക്കുന്നത്. കേഡലിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി കോടതി ഒരു മാസം മുമ്പ് രേഖപ്പെടുത്തിയിരുന്നു. കേഡല്‍ വിചാരണ നേരിടാന്‍ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് കോടതി അന്വേഷണം നടത്തിയത്.. കേഡല്‍ സാക്ഷിമൊഴികള്‍ കേട്ട് മനസ്സിലാക്കാന്‍ പ്രാപ്തനല്ലെന്നും വിചാരണ നേരിടാന്‍ യോഗ്യനല്ലെന്നുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉറച്ച് കേഡലിനെ പരിശോധിച്ച ഡോ. ആരിഫ് അനീഷ് മൊഴി നല്‍കി.
"
https://www.facebook.com/Malayalivartha





















