സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം....

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞ ദിവസം മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.
നിരക്ക് വര്‍ധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാല്‍ കടുത്ത തീരുമാനങ്ങളുണ്ടായേക്കില്ലെന്നും സൂചനകള്‍.
കടുത്ത നിയന്ത്രണങ്ങളും ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങളും വേണ്ടി വരുമെന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി സംബന്ധിച്ചു കെഎസ്ഇബി ചെയര്‍മാന്‍ ഉന്നതതല യോഗത്തില്‍ ഇന്ന് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ നടപടികളുണ്ടാകുക.
ഈ മാസവും മഴ കാര്യമായി കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നായിരുന്നു മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. പുറത്തു നിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി മുന്നോട്ടു പോകുന്നത്. പ്രതിദിനം പത്ത് കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടെന്നും മന്ത്രി .
മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്നു വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. നഷ്ടം നികത്താനായി സര്‍ ചാര്‍ജും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്നു ചേരുന്ന ഉന്നതതല യോഗത്തില്‍ നിര്‍ണായക ചര്‍ച്ചകളുണ്ടായേക്കും,.
"
https://www.facebook.com/Malayalivartha





















