നിലമ്പൂര്‍ മമ്പാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നിലമ്പൂര്‍ മമ്പാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപത്താണ് അപകടം. സഹയാത്രികന് ഗുരുതര പരിക്ക്.വഴിക്കടവ് പൂവ്വത്തി പൊയില്‍ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിന്റെ മകന്‍ ഷഹലുദ്ധീനാണ് (24) മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30 ന് ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിക്കടവ് പൂവ്വത്തി പൊയില്‍ കരുവാത്ത് ഹംസയുടെ മകന്‍ സാജര്‍ (22) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha





















