യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..... പാളയം ക്രിസ്തന്‍ പള്ളിക്ക് എതിരെയുള്ള പാളയം ബസ് സ്റ്റോപ്പില്‍ വെള്ളയമ്പലം - പേരൂര്‍ക്കട ,വെള്ളയമ്പലം - വട്ടിയൂര്‍ക്കാവ് വഴിയുള്ള ബസുകള്‍ നിര്‍ത്തുന്നത് അവിടെ നിന്നും മാറ്റി ....

തിരുവനന്തപുരം ജില്ലയിലെ എല്ലാ ക്ലസ്റ്റര്‍/ അസിസ്റ്റന്റ് ക്ലസ്റ്റര്‍ ആഫീസര്‍മാരുടെയും അടിയന്തിര ശ്രദ്ധക്ക്, 19/09/2023 ല്‍ തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ വച്ച് നടത്തിയ ട്രാഫിക് പരിഷ്‌കരണ യോഗത്തില്‍ 21/08/2023 മുതല്‍ പാളയം ക്രിസ്തന്‍ പള്ളിക്ക് എതിരെയുള്ള പാളയം ബസ് സ്റ്റോപ്പില്‍ വെള്ളയമ്പലം - പേരൂര്‍ക്കട ,വെള്ളയമ്പലം - വട്ടിയൂര്‍ക്കാവ് വഴിയുള്ള ബസുകള്‍ നിര്‍ത്തുന്നത് അവിടെ നിന്നും മാറ്റി പാളയം പബ്ലിക്ക് ലൈബ്രറിക്ക് എതിരെയുള്ള ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളിന്റെ മുന്‍ വശത്തേക്ക് മാറ്റിയിട്ടുണ്ട്.
ഈ വിവരം എല്ലാ ജീവനക്കാരെയും അറിയിക്കേണ്ടതും രാവിലെ 06.00 മുതല്‍ 20.00 മണി വരെ പാളയം ക്രിസ്തന്‍ പള്ളിക്ക് എതിരെയുള്ള ബസ് സ്റ്റോപ്പിലും ഹോര്‍ട്ടികോര്‍പ്പിന്റെ മുന്‍വശത്തുള്ള ബസ് സ്റ്റോപ്പിലും ഇന്‍സ്‌പെക്ടര്‍മാരെ പോസ്റ്റ് ചെയ്യേണ്ടതുമാണ്. ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കാന്‍ സിറ്റി അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















