വാക്കുതര്‍ക്കത്തിനൊടുവില്‍.... കടം വാങ്ങിയ രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ടു പേര്‍ കുത്തേറ്റ് ആശുപത്രിയില്‍

വാക്കുതര്‍ക്കത്തിനൊടുവില്‍.... കടം വാങ്ങിയ രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ടു പേര്‍ കുത്തേറ്റ് ആശുപത്രിയില്‍. ബസ് ജീവനക്കാരായ ഷിജാദ്, ഷിജിത്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമാണ്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബബിലേഷ്, മനേഷ്, ശരത്ലാല്‍ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ബാലുശേരി കിനാലൂരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. പണം വാങ്ങിയതിനേ ചൊല്ലി കഴിഞ്ഞ ദിവസം ഫോണില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ ഫോണിലൂടെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്യാനെത്തിയ മൂന്നംഗ സംഘം ബസ് ജീവനക്കാരെ ആക്രമിച്ചു.
https://www.facebook.com/Malayalivartha





















