Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധ....ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും....മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട്... മാത്യു കുഴൽ നാടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്....

21 AUGUST 2023 12:22 PM IST
മലയാളി വാര്‍ത്ത

മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധനയിൽ ഇന്ന് നിർണായക റിപ്പോർട്ട് തഹസിൽദാർക്ക് ലഭിക്കും. കഴിഞ്ഞ ദിവസം എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗത്തിന്‍റെ റിപ്പോർട്ടാണ് ഇന്ന് തഹസിൽദാർക്ക് കൈമാറുക. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ ആ നിലം മണ്ണിട്ട് നികത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലെ റിപ്പോർട്ട് മാത്യു കുഴൽ നാടനെ സംബന്ധിച്ചടുത്തോളം നിർണായകമാണ്.സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് താലൂക്ക് സർവേ വിഭാഗം കഴിഞ്ഞ ദിവസം പരിശോധിച്ചത്.

 

അതിനിടെ ആരോപണങ്ങളിൽ മാത്യു കുഴൽനാടനെ പിന്തുണച്ചും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഞായറാഴ്ച രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് സുധാകരൻ ചോദിച്ചു.മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴൽനാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള തന്റേടം സി പി എമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.എന്തൊക്കെ ന്യായീകരണം നടത്തിയാലും മാസപ്പടി വിവാദത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമായ സ്ഥിതിക്ക് മിണ്ടാതിരുന്നു കൂടേ. കുറേ കഴിയുമ്പോ എല്ലാം ആറിത്തണുത്തേനേ. ഏതോ അവതാരം പറഞ്ഞുകൊടുത്ത ഉപദേശം കേട്ട് മാത്യുകുഴല്‍നാടന്റെ അവസ്ഥിവാരം തോണ്ടാനിറങ്ങിയിട്ടിപ്പോ കുഴൽ നാടനാണെങ്കിൽ ഇപ്പോൾ തകർക്കുകയാണ്.

വീണാ വിജയനെതിരെ ആദായനികുതി വകുപ്പ് കണ്ടെത്തിയ അതീവ ഗുരുതരമായ കാര്യം കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ് സി.പി.എമ്മിനെയും സി.എമ്മിനെയും ചൊടിപ്പിച്ചത്. അതുകൊണ്ട് തങ്ങള്‍ക്കെതിരെ ഒരു ശബ്ദവും പ്രത്യേകിച്ച് കോണ്‍ഗ്രസുകാരുടെ ശബ്ദം ഉയരരുത് എന്ന താക്കീത് കൂടി നല്‍കാനാണ് കുഴല്‍നാടനെതിരായ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടത്. കുഴല്‍നാടന് പങ്കാളിത്തമുള്ള കമ്പനി വാങ്ങിയ ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും കാര്യങ്ങള്‍ സര്‍ക്കാരിന് നേരത്തെ അറിയാവുന്നതാണെന്ന് വ്യക്തമാണ്.

 

അതിപ്പോള്‍ പുറത്തുവിട്ടത് ഇനി വീണയ്‌ക്കെതിരെ ശബ്ദിക്കരുത് എന്ന ഭീഷണി കൂടിയാണ്.എന്നാല്‍ പിണറായി വിജയന്റെ മയക്കുവെടികൊണ്ടൊന്നും താന്‍ പേടിക്കില്ലെന്ന് കുഴല്‍നാടന്‍ നയം വ്യക്തമാക്കി.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണഗോപാലും കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തിന് പിന്തുണയുമായെത്തി. കോണ്‍ഗ്രസിലെ മറ്റ് പല നേതാക്കള്‍ക്കും കുഴല്‍നാടന്‍ ഷൈന്‍ ചെയ്യുന്നത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല, പക്ഷെ മിണ്ടിയില്ലെങ്കിലും അത് പ്രശ്നമാകുമെന്ന് അറിയാം .അതുകൊണ്ട് തന്നെയാണ് നേതാക്കൾ ഒറ്റകെട്ടായി ഇപ്പോൾ മുൻപോട്ട് വരുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (8 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (15 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Malayali Vartha Recommends