വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടു...നിരവധി പേര്‍ക്ക് പരുക്ക്

വ്യത്യസ്ത ഇടങ്ങളില്‍ രണ്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് പുലച്ചെ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ ടാങ്കര്‍ ലോറിയുടെ പിന്നിലേയ്ക്ക് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മംഗലാപുരത്തുനിന്നും തിരുനെല്‍വേലിക്ക് ടാറും കയറ്റി പോയ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കെഎസ്ആര്‍ടിസി ബംഗളൂരു - കോഴിക്കോട് എ സി സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു. പുലര്‍ച്ചെ 2.30നായിരുന്നു അപകടം നടന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് സൂചനകള്‍. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























