മോദി അങ്കലാപ്പില്‍ ഭരണം പോകും ബിജെപി 100 സീറ്റേ നേടൂ

വിശാല ഇന്ത്യാ മുന്നണിയെ തുടക്കത്തില്‍തന്നെ പിളര്‍ത്താന്‍ ബിജെപി കരുനീക്കം തുടങ്ങി. ഇന്ത്യാ മുന്നണിയുടെ മൂന്നാമത് യോഗം മുംബൈയില്‍ നടന്നുകൊണ്ടിരിക്കെയാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയെ മൂന്നു തട്ടിലാക്കാനുള്ള മോദിയുടെ നീക്കം. നിലവിലെ സാഹചര്യത്തില്‍ നരേന്ദ്ര മോദിക്കും ബിജെപി എന്‍ഡിഎ സഖ്യത്തിനും കടുത്ത ഭീഷണിയാണ് ഇന്ത്യാ മുന്നണി.
ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഗുജറാത്തിലും ഒഴികെ ഏറെ സംസ്ഥാനങ്ങളിലും ബിജെപിയെ ഇന്ത്യാ മുന്നണി തരിപ്പണമാക്കുമെന്ന ഭീതി മോദിക്കുണ്ട്. കൃത്യമായി പറഞ്ഞാല്‍ 12 സംസ്ഥാനളില്‍ ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടില്ലെന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഒരിക്കല്‍ക്കൂടി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ ഉടുപ്പു തുന്നിക്കഴിഞ്ഞ മോദിക്ക് ഇന്ത്യാ മുന്നണിയെ പിളര്‍ത്താതെ തരമില്ല.
ഇന്ത്യാ മുന്നണിയോട് ഇനിയും സഹകരിക്കാത്ത ബിഎസ്പിയെയും അകാലിദളിനെയും ഉപയോഗിച്ച് വിശാലമുന്നണിയെ തകര്‍ക്കാനാണ് പുതിയ നീക്കം. ബിഎസ്പി നേതാവ് മായാവതിയെ മുന്നണിയില്‍ ചേര്‍പ്പിക്കുക, ഇലക്ഷനു മുന്‍പ് മായാവതി പിന്‍വലിപ്പിക്കുക എന്ന തന്ത്രം. മാത്രവുമല്ല നിലവില്‍ മുന്നണിയിലുള്ള നാലഞ്ച് ചെറു കക്ഷികളെ പ്രലോഭിപ്പിച്ച് മുന്നണിയില്‍് നിന്ന് അടര്‍ത്തി മാറ്റുകയെന്നത് രണ്ടാമത്തെ തന്ത്രം. സീറ്റ് വിഭജനചര്‍ച്ച തുടങ്ങിയാലുടന്‍ അപ്രീതിയിലുള്ള നേതാക്കളെയും സീറ്റ് ലഭിക്കാതെ പോയവരെയും ചാക്കിട്ടു പിടിക്കുകയെന്നതാണ് മുന്നാമത്തെ തന്ത്രം.
കേവലഭൂരിപക്ഷത്തോടെ മധ്യപ്രദേശില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിളര്‍ത്തി ഭരണം പിടിക്കാമെങ്കില്‍ ഇന്ത്യാ മുന്നണിയെയും പിളര്‍ത്താനാകുമെന്ന് ബിജെപിക്ക് അറിയാം. ഗോവയിലും ആസാമിലും പഞ്ചാബിലും കോണ്‍ഗ്രസിനെ പിളര്‍ത്താമെങ്കില്‍ പിളര്‍പ്പ് ഇനിയും ആവര്‍ത്തിക്കാം എന്നതാണ് ബിജെപിയുടെ തന്ത്രം.
ഇന്ത്യാ മുന്നണിയിലുള്ള ഒന്‍പത് പ്രാദേശിക പാര്‍ട്ടികളില്‍ ഇപ്പോള്‍തന്നെ വിഭാഗീയത നിലവിലുണ്ട്. ആ പാര്‍ട്ടിയിലെ വിമതരെയും അസംതൃപ്തരെയും ഉപയോഗിച്ച് പാര്‍ട്ടികളെ പിളര്‍ത്താനുള്ള തന്ത്രമാണ് അടിയന്തിരമായി ബിജെപി പയറ്റുക.
മുംബൈയില്‍ നടക്കുന്ന സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ യോഗം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള വിശാല പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയാണ്.
28 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നായി 63 പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തെ ഏറെ ആശങ്കയോടെയാണ് ബിജെപി നോക്കിക്കാണുന്നത്.
ബിഹാറിലെ പാറ്റ്‌നയിലും കര്‍ണാടകയിലെ ബംഗളൂരുവിലുമാണ് മുന്നണി ആദ്യ രണ്ടു റൗണ്ട് യോഗങ്ങള്‍ ചേര്‍ന്നത്. ഇതു രണ്ടും സഖ്യത്തില്‍ അംഗത്വമുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ആദ്യമായാണ് ഭരണമില്ലാത്ത ഒരു സംസ്ഥാനത്ത് ഇന്ത്യാ മുന്നണി യോഗം ചേരുന്നത്.
യോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. നിലവില്‍ ബിഹാര്‍, ബംഗാള്‍, തമിഴ്‌നാട്, കേരളം, കര്‍ണാടക, ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് കാര്യമായി നേട്ടമുണ്ടാക്കാനാവില്ല. ഉത്തര്‍പ്രദേശും ഗുജറാത്തും പിടിച്ചതുകൊണ്ടു മാത്രം ഭരണം നേടാനാവില്ല. രാജസ്ഥാന്‍, കേരളം, മധ്യപ്രദേശ്, ഛത്തീസ് ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബിജെപി ഗണ്യമായ നേട്ടമുണ്ടാക്കുമെന്ന് വ്യക്തമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഫലപ്രദമായി ബിജെപിയെ എതിരിടുന്നതിനുള്ള പ്രവര്‍ത്തന രേഖയും ഇന്ത്യാ യോഗത്തിന്റെ പ്രധാന അജന്‍ഡയാണ്.
വരും മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നണിയുടെ നേതൃത്വത്തില്‍ സംയുക്ത പൊതുസമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കും. കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, സിപിഎം, സിപിഐ എന്നിവയടക്കം 28 കക്ഷികളില്‍നിന്നുള്ള നേതാക്കള്‍ ബിജെപിയുടെ കരുനീക്കങ്ങളെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്. പ്രതിപക്ഷകക്ഷികള്‍ ഒത്തുചേരുന്ന മൂന്നാമത്തെ യോഗത്തിന് കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവയാണ് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യാ മുന്നണിയുടെ കണ്‍വീനറെ നാളെ പ്രഖ്യാപിച്ചേക്കും. മല്ലികാര്‍ജുന്‍ ഗാര്‍ഖെയോ ശരദ് പവാറോ നിതീഷ് കുമാറോ കണ്‍വീനറായേക്കുമെന്നാണ് സൂചനകള്‍.
ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനാവശ്യമായ സീറ്റ് വിഭജനമെന്ന സങ്കീര്‍ണ വിഷയവും ചര്‍ച്ചയ്‌ക്കെടുക്കും. യോഗത്തില്‍ ഏകദേശ ധാരണ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും സീറ്റ് വിഭജനം സംസ്ഥാനങ്ങളിലാകും തീരുമാനിക്കുകയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 11 അംഗ സമിതിക്കു യോഗം രൂപം നല്‍കും.
മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുല്ല, എം.കെ.സ്റ്റാലിന്‍, അരവിന്ദ് കേജ്രിവാള്‍, നിതീഷ് കുമാര്‍, ഹേമന്ദ് സോറന്‍, നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, അഖിലേഷ് യാദവ്, സീതാറാം യച്ചൂരി, ഡി.രാജ, മെഹബൂബ മുഫ്തി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി, പി.ജെ.ജോസഫ്, എന്‍.കെ.പ്രേമചന്ദ്രന്‍, ജി.ദേവരാജന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് യുഡിഎഫിലും എല്‍ഡിഎഫിലുമുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ബംഗാളില്‍ നിന്ന് മമതയും മുന്‍ ശത്രുക്കളായ സിപിഎമ്മും കോണ്‍ഗ്രസുമൊക്കെ യോഗത്തില്‍ പങ്കെടുക്കുന്നു.
ഇന്ത്യാ മുന്നണിയുടെ വരവിനെ തുടക്കത്തില്‍ തന്നെ ബിജെപി ഭയന്നുതുടങ്ങി എന്നതിനു തെളിവാണ് പാചക വാതകത്തിന് വില കുറച്ചത്. പ്രതിപക്ഷനിര വരും നാളുകളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമ്പോള്‍ സിലിണ്ടര്‍ സൗജന്യമായി നല്‍കാന്‍ പോലും കേന്ദ്രം തയാറായേക്കുമെന്നാണ് ഇന്ത്യാ മുന്നണി നേതാക്കളുടെ അഭിപ്രായം.
നിലവില്‍ മുന്നണിയിലുള്ള 26 കക്ഷികള്‍ ചേര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയത് 23 കോടി വോട്ടുകളാണ്. ബിജെപി നേടിയത് 22.90 കോടി വോട്ടുകളും. ഒന്നിച്ചു നിന്നാല്‍ 40 കോടി വോട്ടുകള്‍ സ്വന്തമാക്കി ബിജെപിയെ മായിച്ചുകളയാനാകും എന്നതാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha

























