ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുന്നു;ഒരു പഞ്ച് ഡയലോഗ് അടിച്ചോണ്ട് വന്നതാ പക്ഷെ ചീറ്റിപ്പോയി,വളരാത്തത് സിപിഎം വെല്ലുവിളി ഉണ്ടാക്കുന്നത് സിപിഎം നേതാക്കള്‍,മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗിന് വന്‍ ട്രോള്‍,മുഖ്യന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വി

ശാസ്ത്ര അവബോധം വളരുന്നില്ല. ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി അടിച്ച ഡയലോഗ് ആണ്. പറഞ്ഞത് വന്നപ്പോള്‍ അത് സ്വന്തം മൂട്ടിലിട്ട് പൊട്ടിച്ചത് പോലെ ആയിപ്പോയി. ഞങ്ങള്‍ ശാസ്ത്രത്തെ പൊക്കിപ്പിടിക്കുന്നവരാണെന്ന് ഇവര്‍ പറയും പക്ഷെ പച്ചക്കുതിരയെ ലോട്ടറിയില്‍ വെക്കും. മതവും ജാതിയും വേണ്ടെന്ന് ഇവര്‍ പറയും പക്ഷെ വോട്ട് ബാങ്കിന് ഇത് രണ്ടും ആയുധമാക്കും. വര്‍ഗീയതയ്ക്ക് മാപ്പില്ലെന്ന് ഇവര്‍ പറയും എന്നാല്‍ വര്‍ഗീയതയ്ക്ക് കൂട്ടുപിടിക്കുന്നതും ഇവര്‍. ചുരിക്കി പറഞ്ഞാല്‍ വളരാത്തത് ഒന്നേയുള്ളു അത് കമ്യൂണിസം മാത്രമാണ്. കമ്യൂണിസത്തിന്റെ കുഴിതോണ്ടിയത് അതിന്റെ നേതാക്കള്‍ തന്നെ. മുഖ്യമന്ത്രിയുടെ തള്ള് പൊളിച്ചടുക്കി ആശാ ലോറന്‍സ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇങ്ങനെ സഖാക്കളെ കൊല്ലാതെ കൊല്ലല്ലെ ആശാ ലോറന്‍സേ. നമുക്ക് സഖാക്കളുടെ നെഞ്ചത്ത് റീത്ത് വെച്ച ആ പോസ്റ്റ് നോക്കാം.
COMMUNISM ആണ് വെല്ല് വിളി നേരിടുന്നത്.
CPIM ആണ് വെല്ല് വിളി നേരിടുന്നത്
വെല്ല് വിളി നേരിടാന്‍ തുടങ്ങിയത് USSR ല്‍ നിന്നാണോ
Rകറിയാ??
CPIM വെല്ല് വിളി നേരിടുന്നു
സ്വന്തം നേതാക്കളില്‍ നിന്ന്
സ്വന്തം സഖാക്കളില്‍ നിന്ന്
മൊതലാളിമാരായ തൊഴിലാളി നേതാക്കളില്‍ നിന്ന്
CPIM നേതാക്കള്‍ തമ്പ്രാക്കള്‍ ആയി മാറിയതാണ്
വലിയ വെല്ലുവിളി
CPIM തൊഴിലാളി നേതാക്കള്‍
മൊതലാളിമാരായി മാറിയതാണ്
അതിലും വലിയ വെല്ല് വിളി
മരട് Flat പൊളിക്കാന്‍ തീരുമാനിച്ച സമയം
ശ്രീമതി ശ്രീമതി ടീച്ചര്‍
കണ്ണൂര്‍ നിന്ന് പാഞ്ഞുവന്നു
' Flat പൊളിക്കാന്‍ സമ്മതിക്കില്ല
നിങ്ങളെ പോലുള്ളവരുടെ കൂടെ ഞങ്ങള്‍ ഉണ്ട്' എന്നായി ഉറക്കെ ഉള്ള പ്രഖ്യാപനം
'സമ്പന്നരുടെ കൂടെ ഉണ്ടെന്ന്'
പുറംപോക്കില്‍ കിടക്കുന്ന കുടുംബങ്ങളെ ഓടിക്കുമ്പോള്‍ ഇവരെ ഒന്നും കാണില്ല
അയ്യേ ചീള് കേസ്????
Fltaല്‍ സമ്പന്നര്‍ ആയിരുന്നല്ലോ? അവരുടെ കൂടെ കമ്മ്യൂണിസ്റ്റ്ക്കാര്‍ നിന്നില്ല എങ്കില്‍ പിന്നെ ആര്?
പുറംപോക്കില്‍ കിടക്കുന്നവരുടെ
കാര്യം അവര്‍ നോക്കട്ടെ
വടക്ക് ഒരു കുട്ടിയെ ശിക്ഷിച്ചതിന്
PB അംഗം സുഭാഷിണി അലി വരെ എത്തി
ഇവിടെ കേരളത്തില്‍
ഓണക്കോടിക്ക് കൈ നീട്ടി നില്‍ക്കുന്ന പത്തനംതിട്ടയിലെ ളാഹ എന്ന സ്ഥലത്തെ കുട്ടികളെ അവര്‍ കാണുന്നില്ല
അവിടെ പാഞ് ചെല്ലാന്‍ സമയമില്ല
എങ്ങിനെ ?
ചെന്നാല്‍ അഴുക്ക് പിടിച്ച വസ്ത്രങ്ങളോടെ
പാറി പറന്ന മുടിയോടെ
മണ്ണ് പിടിച്ച കൈകാലുകളോടെ നില്‍ക്കുന്ന കുട്ടികളുടെ കൂടെ ചിരിക്കുന്ന പടം ചാനല്ക്കാരും പത്രക്കാരും കൊടുക്കില്ലേ?
അരി ആഹാരം കഴിക്കുന്നവര്‍ക്ക്
മനസിലാകും
വടക്ക് കുട്ടിയെ കൊഞ്ചിച്ച കൈ കൊണ്ട്
ളാഹ യിലെ കുട്ടികളെ
കൊഞ്ചിച്ചാല്‍ കൈയില്‍ അഴുക്ക് പറ്റും
പണ്ട് ഒരു സിനിമയില്‍
മുരളി അഭിനയിച്ച രാഷ്ട്രീയക്കാരനെ പോലെ
Detol ഇട്ട് കൈ കഴുകേണ്ടി വരും
ഈ വേര്‍തിരിവില്ലേ
അതാണ് സാറെ
വെല്ല് വിളി
കമ്മ്യൂണിസം നേരിടുന്ന വെല്ല് വിളി
COMMUNISM
FAKE. ഇതായിരുന്നു ആശാ ലോറന്‍സിന്റെ പോസ്റ്റ്.
കമ്യൂണിസം ഫേക്ക് ആണെന്ന് ഒരിക്കല്‍ ഈ പ്രസ്ഥാനത്തില്‍ വിശ്വസിച്ചിരുന്നവര്‍ തന്നെയാണ് ഇന്ന് വിളിച്ച് പറയുന്നത്. ആശയങ്ങളും മൂല്യങ്ങളും അടിയറവ് വെച്ച് ഈ പ്രസ്ഥാനത്തെ തകര്‍ത്തു. അതിന് കാരണക്കാരന്‍ പിണറായി വിജയന്‍ എന്ന കോര്‍പറേറ്റും. ലാല്‍സലാം വിളിച്ച് കൂടെ നടക്കുന്ന അണികള്‍ ഇന്നും പട്ടിണിയിലും നേതാക്കള്‍ സമ്പന്നരും ആകുന്നതിന്റെ ലോജിക് നമുക്ക് മനസ്സിലാകുന്നില്ല. ഇതായിരുന്നില്ല കമ്യൂണിസ്റ്റ് ആശയം. എന്നാല്‍ കോര്‍പറേറ്റുകളാണ് ഞങ്ങളുടെ കണ്‍കണ്ട ദൈവങ്ങളെന്ന് പിണറായി പറയാതെ പറഞ്ഞു. ഇത് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയല്ല മുതലാളിത്ത പാര്‍ട്ടിയെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറഞ്ഞ് കഴിഞ്ഞു. കമ്യൂണിസം ചത്ത് മണ്ണടിഞ്ഞു.
https://www.facebook.com/Malayalivartha

























