രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച്.... സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്

രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച്.... സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നുവെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്
രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച് നിലനില്‍ക്കുന്നതാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് കാലാവസ്ഥാ വകുപ്പ് പങ്കുവയ്ക്കുന്നത്.
ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 4 മുതല്‍ 6 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സെപ്തംബര്‍ രണ്ട് മുതല്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് .മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നാലിനും അഞ്ചിനും ആലപ്പുഴ ജില്ലയിലും ആറിന് ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
"
https://www.facebook.com/Malayalivartha