ഈ വിജയം പ്രതീക്ഷിക്കാത്തത്... ആദിത്യ വിക്ഷേപണം വിജയമായതോടെ ഇന്ത്യയുടെ മുന്നേറ്റം തുടരുന്നു; ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്; ജനക്ഷേമത്തിനായി പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാനുളള ശാസ്ത്ര ദൗത്യം തുടരുമെന്ന് നരേന്ദ്രമോദി

ചന്ദ്രയാന്റെ വിജയത്തിനു പിന്നാലെ ഇന്ത്യ ബഹിരാകാശയാത്ര തുടരുകയാണ്. ആദിത്യയുടെ വിജയം ഇന്ത്യയുടെ വന്‍ വിജയമായി. ജനക്ഷേമത്തിനായി പ്രപഞ്ചത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാനുളള ശാസ്ത്ര ദൗത്യം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വെല്ലുവിളി ഏറ്റെടുത്തുള്ള പുതു വിക്ഷേപണരീതി വിജയിച്ചിരിക്കുകയാണ്. ഇനിയുള്ള 125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലെത്തുക.
വിക്ഷേപണ വാഹനമായ പിഎസ്എല്‍വി എക്‌സ്എല്‍ സി57 റോക്കറ്റിന്റെ അവസാന ഇന്ധന ഘട്ടം (അപ്പര്‍ സ്റ്റേജ്) രണ്ടു സവിശേഷ ജ്വലന പ്രക്രിയകളിലൂടെയാണ് ആദിത്യയെ ഭൂമിയുടെ ആകര്‍ഷണവലയത്തിനുള്ളിലെ ആദ്യ ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യമായാണ് ഒരു വിക്ഷേപണ വാഹനം ഈ പ്രക്രിയ വിജയകരമായി നടത്തുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ദൗത്യത്തിലെ ദുര്‍ഘട ഘട്ടവുമായിരുന്നു ഇത്.
സൂര്യഗവേഷണത്തിന് വിജയത്തുടക്കമേകിയ ലോകത്തെ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി. അമേരിക്കയും ജപ്പാനും ചൈനയുമാണ് മുന്‍ഗാമികള്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് നിലയത്തിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി-എക്‌സ്.എല്‍.സി.57 റോക്കറ്റ് പേടകത്തെനിശ്ചിത ഭ്രമണ പഥത്തിലെത്തിച്ചു. ഇനി 125 ദിവസം കൊണ്ട് 15ലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്ത് ലെഗ്രാഞ്ച് പോയിന്റിലെത്തുന്നതോടെ ലക്ഷ്യം കാണും. അവിടെ നിശ്ചിത ഭ്രമണപഥത്തിലാവുന്നതോടെ ഗവേഷണനിരീക്ഷണങ്ങള്‍ക്ക് തുടക്കമാവും.ഇതാദ്യമായാണ് ഇന്ത്യന്‍പേടകം ഇത്രദീര്‍ഘമായ ബഹിരാകാശ യാത്ര നടത്തുന്നത്.
ഒന്നാംചന്ദ്രയാനും മംഗള്‍യാനും വിജയകരമായി ബഹിരാകാശത്ത് എത്തിച്ച പി.എസ്.എല്‍.വി.റോക്കറ്റിന്റെ പുതിയപതിപ്പാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. രാവിലെ 11.50ന് കൗണ്ട്ഡൗണ്‍ തീര്‍ന്ന് മൂന്ന് സെക്കന്‍ഡിനുള്ളില്‍ റോക്കറ്റ് കുതിച്ചുയര്‍ന്നു. നാലു ഭാഗങ്ങളുള്ള റോക്കറ്റിന്റെ ഒന്നാം ഭാഗം 109.60സെക്കന്‍ഡില്‍ വേര്‍പെട്ടു. 262.38സെക്കന്‍ഡില്‍ രണ്ടാംഭാഗം അടര്‍ന്നുമാറി. 581.42സെക്കന്‍ഡില്‍ മൂന്നാംഭാഗവും ബന്ധം വിട്ടു.
തുടര്‍ന്ന് പേടകവും വഹിച്ചുള്ള പ്രയാണം ക്രയോജനിക് എന്‍ജിന്റെ കരുത്തിലായിരുന്നു. 1493.52സെക്കന്‍ഡ് ആയപ്പോള്‍ അത് ജ്വലിപ്പിച്ചു. നിശ്ചിത വേഗം നിലനിറുത്താന്‍ 1523.38 സെക്കന്‍ഡില്‍ ജ്വലനം കെടുത്തി. 3127.52ല്‍ വീണ്ടും ജ്വലിപ്പിച്ചു. 3599.52 സെക്കന്‍ഡില്‍ വീണ്ടും കെടുത്തി. 3799.52സെക്കന്‍ഡ് ആയപ്പോള്‍ പേടകം ഭൂമിയില്‍ നിന്ന് 19500കിലോമീറ്റര്‍ അകലവും 235കിലോമീറ്റര്‍ അടുത്തും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള നിര്‍ദ്ദിഷ്ട ഭ്രമണപഥത്തിലെത്തി.
വിക്ഷേപണം കാണാന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിംഗ് അടക്കം എത്തിയിരുന്നു. റോക്കറ്റ് നിലയത്തില്‍ വന്‍ജനാവലിയും സാക്ഷിയായി.
നിരീക്ഷണ ഉപകരണങ്ങള്‍ ഇവയാണ്. 1.വിസിബിള്‍ലൈന്‍ എമിഷന്‍കൊറോണഗ്രാഫ് 2. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്3.സോളാര്‍ ലോ എനര്‍ജി എക്‌സ്റേ സ്പെക്ട്രോമീറ്റര്‍ 4 ഹൈ എനര്‍ജി എല്‍-1എക്സ് റേ സ്പെക്ട്രോമീറ്റര്‍ 5. സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, 6.പ്ലാസ്മ അനലൈസര്‍പാക്കേജ് ഫോര്‍ ആദിത്യ 7.മാഗ്നെറ്റോമീറ്റര്‍യാത്രാപഥം
നിലവില്‍ ഭൂമിക്ക് 19500കിലോമീറ്റര്‍ മുകളില്‍ 16 ദിവസം ഭൂമിയെ ചുറ്റും. 5 തവണ ഭ്രമണപഥം വിപുലീകരിക്കും. ഇതോടെ ഭൂമിയുടെ ആകര്‍ഷണ വലയത്തിന് പുറത്തേക്ക് കടക്കും. തുടര്‍ന്നുള്ള 100 ദിവസം സൂര്യനെ ഉന്നംവച്ച് യാത്ര. 15 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ സാങ്കല്പികലെഗ്രാഞ്ച് പോയന്റിലെത്തും. ത്രിമാനഭ്രമണപഥം തീര്‍ത്ത് ഭൂമിക്ക് സമാനമായി സൂര്യനെ വലംവെയ്ക്കും.
https://www.facebook.com/Malayalivartha

























