12 വര്‍ഷം അബോധാവസ്ഥയില്‍.....ബൈക്കില്‍ വരുമ്പോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ യുവഫൊട്ടോഗ്രാഫര്‍ 12 വര്‍ഷത്തെ യാതനയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി

12 വര്‍ഷം അബോധാവസ്ഥയില്‍.....ബൈക്കില്‍ വരുമ്പോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ യുവഫൊട്ടോഗ്രാഫര്‍ 12 വര്‍ഷത്തെ യാതനയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങി.
പരുമല ഉഴത്തില്‍ കാഞ്ഞിരത്തിന്‍ മൂട്ടില്‍ എം.സി.ആന്റണിയുടെയും ജസീന്തയുടെയും മകന്‍ മാത്യു കെ.ആന്റണിയാണ് (37) മരിച്ചത്. ഇത്രയും വര്‍ഷവും അബോധാവസ്ഥയിലായിരുന്നു. പരുമലയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന മാത്യു 2011 നവംബര്‍ 19 ന് ജോലി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോഴാണു പാണ്ടനാട്ടില്‍ വച്ച് തെരുവുനായ് കുറുകെ ചാടിയത്.
25ാം വയസ്സിലുണ്ടായ അപകടത്തെ തുടര്‍ന്ന് മാത്യു അബോധാവസ്ഥയില്‍ കിടപ്പിലായി. വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ നടത്തി.
കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റു കിട്ടിയ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു ശസ്ത്രക്രിയകളടക്കം നടത്തിയിട്ടും ഫലമുണ്ടായില്ല. നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു സഹായനിധി രൂപീകരിച്ചും ചികിത്സ നടത്തി. കഴിഞ്ഞ 4 വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha

























