വഴക്ക് പതിവ്.... മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ട ഭാര്യയെ അമ്മിക്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി....

മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ട ഭാര്യയെ അമ്മിക്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. വാലജാബാദിനു സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധറാണ് ഭാര്യ സെല്‍വറാണിയെ കൊലപ്പെടുത്തിയത്.
സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കു പതിവാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധര്‍, വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെല്‍വറാണിയുടെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സെല്‍വറാണി സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഭാര്യ മരിച്ച വിവരം ശ്രീധര്‍ തന്നെയാണ് പൊലീസില്‍ വിളിച്ചറിയിച്ചത്. ശങ്കരപുരം പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരുന്നതായി പൊലീസ്.
"
https://www.facebook.com/Malayalivartha

























