ഡ്യൂട്ടിക്ക് എത്തിയില്ല.... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് കിടപ്പുമുറിയില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍..

ഡ്യൂട്ടിക്ക് എത്തിയില്ല.... അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് കിടപ്പുമുറിയില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍... വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്.
നെന്‍മേനി അരങ്ങാല്‍ ബഷീറിന്റെ മകളാണ്. പാലാഴിയിലുള്ള ഇക്ര കമ്യൂണിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്കുള്ള രണ്ടുമണി ഡ്യൂട്ടിക്കു സഹല എത്താതെ വന്നതോടെ താമസസ്ഥലത്ത് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടെത്തി.
തുടര്‍ന്നു വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പന്തീരാങ്കാവു പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിച്ചു
"
https://www.facebook.com/Malayalivartha

























