സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇന്നലെ പൂര്‍ത്തിയായപ്പോള്‍ കിറ്റ് വാങ്ങിയത് ആകെ 5.60 ലക്ഷം പേര്‍

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇന്നലെ പൂര്‍ത്തിയായപ്പോള്‍ കിറ്റ് വാങ്ങിയത് ആകെ 5.60 ലക്ഷം പേര്‍. 5,87,000 എഎവൈ (മഞ്ഞ) കാര്‍ഡ് ഉടമകളില്‍ 5.46 ലക്ഷം പേര്‍ റേഷന്‍ കടകള്‍ വഴി കിറ്റ് വാങ്ങിയപ്പോള്‍ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേര്‍ക്കും ആദിവാസി ഊരുകളിലെ 5543 പേര്‍ക്കും കിറ്റുകള്‍ നേരിട്ട് എത്തിച്ചു നല്‍കി.
40,775 പേര്‍ കിറ്റ് വാങ്ങിയില്ലെന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്ക്. കോട്ടയം ജില്ലയിലെ 34,465 മഞ്ഞകാര്‍ഡ് ഉടമകളില്‍ 26,400 പേര്‍ കിറ്റ് വാങ്ങി. 8065 പേര്‍ വാങ്ങിയില്ല.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാരണം തുടക്കത്തില്‍ കോട്ടയം ജില്ലയില്‍ കിറ്റ് വിതരണത്തിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നില്ല. 28നു വൈകിട്ടാണ് വിതരണത്തിന് അനുമതി ലഭിച്ചത്. ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ 1, 2 തിയതികളിലടക്കം കിറ്റ് വിതരണം നടന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























