ഗവ. ഐടിഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായ മലയാളികളായ എസ്.ഷിയാദ് , അജിത് എ.നായര്‍ എന്നിവര്‍ക്കു ദേശീയ അധ്യാപക അവാര്‍ഡ്... ദേശീയ അധ്യാപക ദിനമായ ചൊവ്വാഴ്ച ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

ഗവ. ഐടിഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍മാരായ എസ്.ഷിയാദ് (മലമ്പുഴ), അജിത് എ.നായര്‍ (കളമശേരി) എന്നിവര്‍ക്കു ദേശീയ അധ്യാപക അവാര്‍ഡ്. ഇതോടെ ഇക്കൊല്ലം പുരസ്‌കാരം ലഭിച്ച മലയാളികള്‍ അഞ്ചായി. ദേശീയ അധ്യാപക ദിനമായ ചൊവ്വാഴ്ച ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും
കെ.യു.മുജീബ് റഹ്മാന്‍ (പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം), ജോസ് ഡി.സുജീവ് (തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ജിഎച്ച്എസ്എസ്), ഡോ. ആര്‍.ബി.സുനോജ് (ഐഐടി, ബോംബെ) എന്നിവരുടെ പുരസ്‌കാര നേട്ടം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാങ്കേതിക പരിശീലനം ലളിതമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഷിയാദിനെ ശ്രദ്ധേയനാക്കിയത്. കോവിഡ് കാലത്ത് അജിത് നിര്‍മിച്ച അള്‍ട്രാവയലറ്റ് സാനിറ്റൈസര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha

























