ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിന്റെ സമയോചിതമായ ഇടപെടല്‍.... നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കാല്‍ വഴുതി കമ്പിയില്‍ തൂങ്ങിക്കിടന്ന വൃദ്ധനെ പിടിച്ചെടുത്ത് സാഹസികമായി രക്ഷപ്പെടുത്തി ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍

ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിന്റെ സമയോചിതമായ ഇടപെടല്‍.... നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ കാല്‍ വഴുതി കമ്പിയില്‍ തൂങ്ങിക്കിടന്ന വൃദ്ധനെ പിടിച്ചെടുത്ത് സാഹസികമായി രക്ഷപ്പെടുത്തി സിബി ജോണ്‍ എന്ന ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്.അനന്തപുരി എക്സ്പ്രസില്‍ കയറാന്‍ എത്തിയതാണ് കോട്ടുകാല്‍ പയറ്റുവിള മണ്ണോട്ടുകോണം സ്വദേശിയായ ദാസന്‍ നാടാര്‍. തീവണ്ടിയില്‍ തിരക്കായിരുന്നതിനാല്‍ ഇദ്ദേഹം കയറാന്‍ വൈകി. തീവണ്ടി ഓടിത്തുടങ്ങിയപ്പോള്‍ വാതിലിനിരുവശവുമുള്ള കൈപ്പിടിയില്‍ പിടികിട്ടിയെങ്കിലും അകത്ത് കയറാനായില്ല.
ഒന്നാം പ്ലാറ്റ് ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിബി ജോണ്‍, വൃദ്ധന്‍ തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു. ഇദ്ദേഹം കമ്പികളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ട് നിമിഷങ്ങള്‍ക്കകം ഓടിയെത്തി.
ഫാമിനും തീവണ്ടിക്കുമിടയില്‍ കാലുകള്‍ അകപ്പെടാതെ ദാസനെ സൂക്ഷ്മതയോടെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെടുത്തു മാറ്റുകയായിരുന്നു. സ്വന്തം ജീവന്‍പോലും അപകടത്തിലാവുന്നതായിരുന്നു ഈ പ്രവര്‍ത്തനം. തീവണ്ടിയിലുണ്ടായിരുന്ന ട്രെയിന്‍ മാനേജര്‍ ഉടന്‍ തന്നെ അടിയന്തര ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് തീവണ്ടി നിര്‍ത്തിക്കുകയും ചെയ്തു.
അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ദാസന്‍ ഇതേ തീവണ്ടിയില്‍ തന്നെ യാത്ര തുടര്‍ന്നു. തിരുച്ചിറപ്പള്ളിയിലെ ബന്ധുക്കളെ കാണാനായിരുന്നു ദാസന്റെ യാത്ര. ഇടുക്കി കട്ടപ്പന സ്വദേശിയും സൈനികനുമായി സിബിജോണ്‍ 2008-ലാണ് ആര്‍.പി.എഫിലെത്തിയത്.
https://www.facebook.com/Malayalivartha

























