Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പിണറായിയുടെ ആനപ്പക..സത്യം തുറന്നു പറഞ്ഞ ജയസൂര്യയോട് ! മോശം സഖാവെ മോശം

03 SEPTEMBER 2023 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

പിണറായി സർക്കാരിൻ്റെ അടുത്ത പകരം വീട്ടൽ നടൻ ജയസൂര്യയോട്.ജയസൂര്യക്ക് മുട്ടൻ പണി കൊടുക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുങ്ങുന്നത്. പുതുപ്പള്ളി തെരഞ്ഞടുപ്പിൻ്റെ കേളികൊട്ടിനിടയിൽ പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ ജയസൂര്യയെ കായൽ കൈയേറ്റത്തിൽ അകത്താക്കാനുള്ള നീക്കമാണ് സർക്കാർ ആരംഭിച്ചതായി മനസിലാക്കുന്നത്.

 

 

നടൻ ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തില്‍ നഗരസഭ അന്ന് തന്നെ നടപടി സ്വീകരിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. 2018 ലാണ് കൈയേറ്റം കണ്ടെത്തി നടപടി ആരംഭിച്ചത്. എന്നാൽ അക്കാലത്ത് തന്നെ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലക്യഷ്ണനെയും നേരിൽ കണ്ട് ജയസൂര്യ സറണ്ടർ ചെയ്തിരുന്നു.അതോടെയാണ് സർക്കാർ പിൻമാറിയത്.

കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്.. കായല്‍ കയ്യേറി നിര്‍മിച്ച ബോട്ടുജെട്ടിയാണു പൊളിച്ചത്. അനുബന്ധിച്ചുള്ള മതിലും കയ്യേറി നിര്‍മിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

 

ഇവ പൊളിച്ചുനീക്കാന്‍ ജയസൂര്യയോടു നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ തദ്ദേശ ട്രൈബ്യൂണലില്‍ താരം നല്‍കിയ പരാതി തള്ളിയതോടെയാണു നടപടിയുണ്ടായത്. കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിർമിച്ചിരുന്നു. ഇതു ചിലവന്നൂർ കായൽ പുറമ്പോക്കു ഭൂമി കയ്യേറി നിർമിച്ചതെന്നാണ് ആരോപണം ഉയര്‍ന്നത്.

ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി മതില്‍ നിര്‍മിച്ചെന്ന കേസിൽ മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലൻസ് യൂണിറ്റിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതു വിവാദമായിരുന്നു.

കൊച്ചി ചിലവന്നൂർ കായൽ കയ്യേറി നിർമാണപ്രവർത്തനം നടത്തിയെന്നാണ് ജയസൂര്യക്കെതിരെയുള്ള കേസ്.

 

 

 

 

ജയസൂര്യ ചിലവന്നൂർ കായൽ പുറമ്പോക്ക് കയ്യേറി നടത്തിയ നിർമാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചാണ് നിർമാണമെന്നും ആരോപിച്ചു പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നൽകിയത്.

ഇതിന് പിന്നാലെ ജയസൂര്യ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒരു സർക്കാർ പരിപാടിയിൽ പങ്കെടുത്തു.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വേദിയെ ഇളക്കിമറിച്ചും അന്ന് ജയസൂര്യ മുഖ്യമന്ത്രിയെ കൈയിലെടുത്തിരുന്നു.

 

 

 

 

ഇരട്ടചങ്കുള്ള സിഎമ്മിന്റെ കൂടെ വേദി പങ്കിടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നാണ് അന്ന് ജയസൂര്യ പറഞ്ഞത്. എന്നാൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യക്കെതിരെ വടിയെടുത്തു. ഇതോടെ ജയസൂര്യക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് മനസിലായി. ആറ് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് പിന്നീട് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

ജയസൂര്യയ്ക്കും കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കും എതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

 

 

 

 

 

ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും സ്ഥാപിച്ച കേസിൽ നടൻ ജയസൂര്യ അടക്കം കുറ്റാരോപിതരായ നാലുപേരും കഴിഞ്ഞ ഡിസംബർ 29-ന് കോടതിയിൽ ഹാജരാകാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം വിജിലൻസ് യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥരെയും ജയസൂര്യയെയും വിചാരണ ചെയ്യുന്നത്. കേസ് സി പി എം സഹായത്തോടെ ഒതുക്കി വച്ചതിനിടയിലാണ് നെൽകർഷകർക്ക് വേണ്ടി ജയസൂര്യ രംഗത്തെത്തിയത്.
ഇനി കേസിൽ ജീവൻ വയ്ക്കും.

സ്ഥലം കൈയേറി നിർമാണം നടത്തിയ നടൻ ജയസൂര്യ, കെട്ടിടത്തിന്റെ പ്ലാനിന് അനുമതി നൽകിയ ഉദ്യോഗസ്ഥ പി.ജി. ഗിരിജാദേവി, പരിശോധന നടത്തിയ കെ.പി. രാമചന്ദ്രൻ നായർ, നിയമം പരിഗണിക്കാതെ പ്ലാൻ നൽകിയ ആർക്കിടെക്ട് എൻ.എം. ജോർജ് എന്നിവരാണ് കേസിൽ പ്രതികളായത്. ഉദ്യോഗസ്ഥർ മറ്റു രണ്ടുപേരുമായി ചേർന്ന് സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢാലോചന നടത്തിയതായും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം നടത്തിയതും കായൽ പുറമ്പോക്ക് കൈയേറി എന്നതുമാണ് ജയസൂര്യക്കെതിരേയുള്ള കുറ്റം. ആദ്യം എഫ്.ഐ.ആറിൽ കുറ്റാരോപിതരായിരുന്ന കൊച്ചി കോർപ്പറേഷൻ മുൻ സെക്രട്ടറി രാജു, മുൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എൻ.എം. ജോർജ് എന്നിവരെ കുറ്റകൃത്യത്തിൽ പങ്കില്ലെന്നു കണ്ട് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

 

 

 

രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ജയസൂര്യ നടത്തിയ വിമർശനം സർക്കാരിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ഇലക്ഷൻ കാലമായതിനാൽ സംഭവത്തിന് വലിയ പ്രചാരവും കിട്ടി. ജയസൂര്യയുടെ പ്രസ്താവനയെ നേരിടാൻ സി പി എം സർവ സന്നാഹങ്ങളുമായാണ് രംഗത്തിറങ്ങിയത്. എന്നാൽ സർക്കാർ വിരുദ്ധ നയങ്ങൾ പിന്തുടരുന്ന മാധ്യമങ്ങൾ സംഭവത്തിന് വൻ പ്രചാരം നൽകി.ഒടുവിൽ കേന്ദ്രത്തിൻ്റെ തലയിൽ ജയസൂര്യയുടെ ആരോപണം കൊണ്ടു ചാരാൻ സി പി എം ശ്രമിച്ചെങ്കിലും നടന്നില്ല.

എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്ല്യപരിഗണനയാണ് കേന്ദ്രം നല്‍കുന്നതെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ പറഞ്ഞു.. നെല്‍ കര്‍ഷകരുടെ വിഷയത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ കേന്ദ്രത്തെ അനാവശ്യമായാണ് കുറ്റപ്പെടുത്തുന്നത്.

കേന്ദ്രം കേരളത്തിന് എല്ലാ വികസന പദ്ധതികള്‍ക്കും ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കേരളം പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കുന്നില്ല.കേരളം മറ്റാരെയുമല്ല സ്വയം കുറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെയും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. ഇവിടത്തെ കൃഷി മന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് ധാരണയില്ല. കേരള സര്‍ക്കാരുമായി ഏത് ചര്‍ച്ചയ്‌ക്കും തയാറാണ്. പക്ഷേ സംസ്ഥാനം തയാറാകുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

നെല്ലിന്റെ താങ്ങുവിലയായി കേന്ദ്രം കേരളത്തിന് 637.7 കോടി രൂപ നല്‍കാനുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.കേന്ദ്രം കുടിശ്ശിക വരുത്തിയ തുക ലഭിക്കുന്നതിനായി നിരവധി കത്ത് അയച്ചെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ട്.

സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം നെല്‍കര്‍ഷകര്‍ക്ക് നല്‍കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെയാണ് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. . കളമശ്ശേരിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷികോത്‌സവം പരിപാടിയില്‍ സിനിമാതാരം ജയസൂര്യ ഉയര്‍ത്തിയ വിമര്‍ശനം സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. തിരുവോണ ദിവസം വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാനാവാതെ സമരം ചെയ്യേണ്ടിവന്ന നെല്‍കര്‍ഷകരുടെ ഗതികേടിനെക്കുറിച്ചാണ് ജയസൂര്യ പറഞ്ഞത്. അപ്രതീക്ഷിതമായ ഈ വിമര്‍ശനത്തില്‍ വെട്ടിലായ മന്ത്രിമാര്‍ക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.

എന്നാല്‍ പിന്നീട് സംസ്ഥാനത്തിന്റെ വിഹിതം നെല്‍കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും, കേന്ദ്രവിഹിതമാണ് ഇനി ലഭിക്കാനുള്ളതെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. പിന്നീട് കൃഷിമന്ത്രി പി. പ്രസാദും ഇത് ആവർത്തിച്ചു. . സ്വന്തം കുഴപ്പങ്ങൾക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുകയെന്ന പതിവ് രീതിയായിരുന്നു ഇത്. ഇതും പൊളിഞ്ഞിരിക്കുകയാണ്.

കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിച്ച വകയില്‍ കേരളത്തിന് പണം നല്‍കാന്‍ ബാക്കിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് വാദം പൊളിഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ വികേന്ദ്രീകൃത സംഭരണ സംവിധാനമായ ഡിസിപി പദ്ധതി പ്രകാരം കേരളത്തില്‍ നെല്ല് സംഭരിച്ചതിന്റെ ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ബാക്കിയില്ല. മുഴുവന്‍ ബില്ലുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പറഞ്ഞു. ഇതോടെ കള്ളപ്രചാരണമാണ് സംസ്ഥാന മന്ത്രിമാര്‍ നടത്തിയതെന്ന് വ്യക്തമായി.

നെല്ല് സംഭരിച്ച വകയില്‍ കേന്ദ്രസര്‍ക്കാര്‍ 400 കോടി രൂപ നല്‍കാനുണ്ടെന്നായിരുന്നു സംസ്ഥാന മന്ത്രിമാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് ഏത് കാലത്തേതാണെന്നും, ബില്ല് സമര്‍പ്പിച്ചത് എന്നാണെന്നും, എത്ര കാലമായുള്ള കുടിശികയാണുള്ളതെന്നും പറയാന്‍ മന്ത്രിമാര്‍ തയാറായില്ല.

നിലവില്‍ കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും, സംസ്ഥാനം ക്ലെയിം ചെയ്താല്‍ ഉടന്‍ പണം അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചിരിക്കെ തങ്ങളുന്നയിച്ച ആരോപണത്തിന് മറുപടി നല്‍കാനുള്ള ബാധ്യത മന്ത്രിമാര്‍ക്കുണ്ട്.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും ഫെഡറല്‍ സംവിധാനത്തെ മാനിച്ച് യഥാസമയം ഇതിനെ തുറന്നുകാണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് മുതലെടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്.

നുണപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അഴിമതികളും അക്രമസംഭവങ്ങളും കൊലപാതകങ്ങളും ലൈംഗികപീഡനങ്ങളും നിരന്തരം നടക്കുമ്പോള്‍ നുണകള്‍കൊണ്ടാണ് പ്രതിരോധിക്കുന്നത്. വിദഗ്ധമായി നുണ പറയുന്നതില്‍ മന്ത്രിമാര്‍ തമ്മില്‍ മത്‌സരമാണ് . മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാരാണെന്നും അധികാരമേറ്റ നാള്‍ മുതല്‍ ധന മന്ത്രി ആവർത്തിക്കുന്നു.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചെന്ന ധനമന്ത്രിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് നിയമസഭയില്‍ അദ്ദേഹം നല്‍കിയ മറുപടിയിൽ തന്നെ തെളിഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടി ഗ്രാന്റും നികുതിയും എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍ കാണിക്കുന്നത്. ഇത് മറച്ചുപിടിച്ചുകൊണ്ടാണ് ധനമന്ത്രി കേന്ദ്രവിരോധം പ്രസംഗിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന ധനമന്ത്രിയുടെ കള്ളപ്രചാരണവും തെളിഞ്ഞു.

സത്യം തുറന്നു പറയാൻ ആർജവം കാണിക്കുന്നവരെയെല്ലാം തുറുങ്കിലടക്കുക എന്ന നയമാണ് ഇടതു സർക്കാർ പിന്തുടരുന്നത്.ഇതിൽ ഒടുവിലത്തെ ഉദാഹരണമാണ് ജയസൂര്യ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends