Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കരവന്നൂരില്‍ കട്ടുമുടിച്ചിട്ട് പരാതി മുക്കി..മകനെ രക്ഷിക്കാന്‍ സി.പി.എം നേതാവ്..മക്കള്‍ മാഹാത്മ്യം, തന്തപ്പടി പിപ്പിടി

03 SEPTEMBER 2023 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

പണ്ടൊക്കെ നേതാക്കളാണ് തട്ടിപ്പും വെട്ടിപ്പും നടത്തിയിരുന്നത്. അതില്‍ ഭൂരിഭാഗവും പാര്‍ട്ടിക്കുവേണ്ടിയാണ് നടത്തിയിരുന്നത്. കാലം മാറിയപ്പോ കഥയും മാറി. പാര്‍ട്ടിയെ നയിക്കുകയും നാടിനെ നയിക്കുകയും ചെയ്യുന്ന നേതാക്കളെ മക്കള്‍ ഭരിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കരിമണല്‍ കര്‍ത്തായുടെ കാശ് കീശയിലാക്കിയതിന് പിന്നാലെ മറ്റൊരു മക്കള്‍ മാഹാത്മ്യം കൂടി പുറത്തായിരിക്കുകയാണ്. ഏറെ വിവാദമായ കരവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത സി.പി.എം നേതാവിന്റെ മകനും പങ്കുണ്ടെന്ന് തൃശൂരിലെ ചില നേതാക്കള്‍ പാര്‍ട്ടിക്കും പോലീസിനും പരാതി നല്‍കിയെന്നും മകനെ രക്ഷിക്കാനായി ഇത് മുക്കിയെന്നുമാണ് ആക്ഷേപം. പരാതിക്കാരെല്ലാം നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരാണ്.

 

 

 

 

തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്ന് ഇ.ഡി വിശേഷിപ്പിക്കുന്ന എം.എല്‍.എ എ.സി മൊയ്തീന്‍ അറസ്റ്റിലായതോടെയാണ് നേതാക്കള്‍ പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മൊയ്തീന്‍ വലിയ ജനകീയനായി നടക്കുമ്പോഴും തട്ടിപ്പുകള്‍ നടത്തുകയായിരുന്നെന്ന വിവരം പുറത്തുവന്നതോടെ പൊതുജനങ്ങളും പാര്‍ട്ടി അനുഭാവികളും ഞെട്ടിയിരിക്കുകയാണ്. ഇ.ഡിയുടെ നടപടിയോടുള്ള മൊയ്തീന്റെ പ്രതികരണവും സംശയാസ്പദമാണ്. കഴിഞ്ഞ പത്ത് കൊല്ലത്തെ ആദായ നികുതി റിട്ടേണ്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അതിന് ഒരു മാസം വേണമെന്ന മുടന്തന്‍ന്യായമാണ് മൊയ്തീന്‍ മുന്നോട്ടുവെച്ചത്.

 

 

 

 

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ ഈ വിവരങ്ങള്‍ എളുപ്പെന്ന് ലഭിക്കുമെന്ന് ഏവര്‍ക്കും അറിയാം. മൊയ്തീന്റെ ജനകീയമുഖം വികൃതമായതോടെ വെള്ളപൂശാനായി ദേശാഭിമാനി ഇന്ന് ഞായറാഴ്ച പതിപ്പ് മൊയ്തീന്‍ തള്ളിനായി മാറ്റിവച്ചിരിക്കുകയാണ്. ഇങ്ങിനെ തള്ളിമറിച്ചത് കൊണ്ട് മാത്രം ജനവിശ്വാസം വീണ്ടെടുക്കാനാവില്ല സഖാക്കളേ... പലരും അദ്വാനിച്ചുണ്ടാക്കിയ പണം നിങ്ങളെ വിശ്വസിച്ചാണ് കരവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. എന്നിട്ട് അവരുടെ ജീവിതം തച്ചുടയ്ക്കുകയാണ് മൊയ്തീനും ഭരണസമിതിയും ചെയ്തത്. കാലം ഇതിന് കണക്ക് ചോദിക്കാതിരിക്കില്ല.

 

 

 



തട്ടിപ്പ് നടന്ന 2021 കാലത്ത് സി.പി.എം നേതാവിന്റെ മകന് റബ്‌കോയുടെ ഏജന്‍സിയുണ്ടായിരുന്നു. റബ്‌കോ കരവന്നൂര്‍ ബാങ്കിന് സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇൗ വകയില്‍ 15 ശതമാനം കമ്മിഷന്‍ റബ്‌കോയ്ക്ക് കിട്ടും. സാധാരണ മുഴുവന്‍ തുകയും നല്‍കുമ്പോഴാണ് ഏജന്റിന്റെ കമ്മിഷന്‍ കൊടുക്കുക. എന്നില്‍ നേതാവ് ഇടപെട്ട് സാധനങ്ങള്‍ കൊടുത്ത സമയത്ത് തന്നെ 15 ശതമാനം കമ്മിഷനും വാങ്ങിക്കൊടുത്തു. ഇതിനെതിരെയാണ് പരാതി നല്‍കിയത്. എന്നാലത് മുക്കി. കാരണം ബാങ്കിലെ തട്ടിപ്പിന്റെ കൂടെ മകന്റെ തട്ടിപ്പും പുറത്താകുമെന്ന് ഭയന്നു. പാര്‍ട്ടി നടപടി എടുക്കാതെ വന്നപ്പോള്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി കൊടുത്തു. അത് പിന്‍വലിക്കണമെന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും നടന്നില്ല.

 

 

 

 

ഒടുവില്‍ ഏര്യാകമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചു. 2021 ജൂലായ് 13 ന് ആയിരുന്നു അത്. തൊട്ടടുത്ത ദിവസം 11 ഭരണസമിതി അംഗങ്ങളടക്കം 18 പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ബാങ്ക് സെക്രട്ടറിയുടെ പരാതിയിലായിരുന്നു നടപടി. അതോടെയാണ് ജില്ലാ നേതൃത്വത്തിന്റെ ചതി ഭരണസമിതി അംഗങ്ങളായ നേതാക്കള്‍ക്ക് മനസ്സിലായത്. ഇവരെല്ലാം എട്ട് കോടി രൂപയുടെ ജപ്തി നേരിടുകയാണിപ്പോള്‍. എന്തൊരു ക്രൂരതയാണെന്ന് ആലോചിച്ച് നോക്കൂ. മകന്റെ തട്ടിപ്പ് മറച്ചുവയ്ക്കാനായി ഒരു നേതാവ് സ്വന്തം നേതാക്കളെ ഒറ്റുകൊടുത്തു. യൂദാസിനെ പോലും വെല്ലുന്ന ചതി.

 

 

 

 

സഖാക്കളെ സമ്മര്‍ദ്ദം  ചെലുത്തിയും അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും മകനെതിരായ പരാതി പിന്‍വലിപ്പിച്ച ശേഷം ആസൂത്രിതമായി നടത്തിയ വഞ്ചന. ഇങ്ങിനെയുള്ളവരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നത് എന്തിനാണ്? ഒരു പക്ഷെ അവര്‍ക്കും ഈ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നോ? ഇത്തരം സംശയങ്ങള്‍ തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയും ക്രൈംബ്രാഞ്ചും തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചിട്ടും എ.സി മൊയ്തീന്റെ പേര് പുറത്തുവരാതിരുന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് എ.സി മൊയ്തീനെ സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആസൂത്രിതമായ തട്ടിപ്പാണിതെന്നാണ്. അന്വേഷണത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തുവരുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. നാളെ മൊയ്തീനെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. ഹാജരാകുമോന്ന് കണ്ടറിയണം.

 

 

 



എ.സി മൊയ്തീനെ രക്ഷിക്കാനായി അദ്ദേഹത്തിന്റെ ഒരു ബെനാമിയെ സി.പി.എം ഒളിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിക്കുന്നു. ഈ ബെനാമിയെ ചോദ്യം ചെയ്താല്‍ കരവന്നൂര്‍ ബാങ്കിലെ എല്ലാ തട്ടിപ്പും പുറത്തുവരുമെന്ന് മനസ്സിലാക്കിയാണ് സി.പി.എം ഈ ബെനാമിയെ മാറ്റിനിര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ കേസുകള്‍ പോലെ മൊയ്തീന്റെ കേസും സി.പി.എമ്മും ബി.ജെ.പിയും ഒത്തുതീര്‍ക്കുമെന്ന ആരോപണവും ശക്തമാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായ കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണം എങ്ങും എത്താതെ പോയതിന്റെ കാരണം എന്താണെന്ന് വ്യക്തമാണ്. ഇക്കാര്യം പ്രതിപക്ഷം പലതവണ ചൂണ്ടിക്കാണിച്ചതാണ്. വന്‍കിട വികസനപദ്ധതികളും മറ്റും നടപ്പാക്കുന്നതിലൂടെ കീശയിലാക്കുന്ന കോടിക്കണക്കിന് രൂപ ഖജനാവിനെ ബാധിക്കുന്ന വിഴയമാണ്, എന്നാല്‍ ജനം കഷ്ടപ്പെട്ട് സമ്പാദിച്ച പണം സഹകരണബാങ്കുകളില്‍ എങ്ങനെ വിശ്വസിച്ച് നിക്ഷേപിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെല്ലാം രക്ഷപെടും. പണം നിക്ഷേപിച്ച പാവങ്ങള്‍ ജീവനൊടുക്കുകയോ, ദുരിതത്തില്‍ ജീവിതം തള്ളിനീക്കുകയോ ചെയ്യും. സാധാരണക്കാരുടെ ഗതികേട് അല്ലാതെ എന്ത് പറയാന്‍. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷം അവരുടെ ജീവിതം കുരുതിക്ക് കൊടുക്കുന്ന ക്രൂരന്മാരായി ഭരണനേതൃത്വവും രാഷ്ട്രീയ നേതാക്കളും മാറുമ്പോള്‍ നീതിക്കായി ജനം ആരുടെ മുന്നിലാണ് മുട്ടേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends