Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നമ്മൾ അധ്വാനിച്ചു പണിയെടുത്തതിന്റെ അധ്വാനഫലം കൊണ്ടുപോയിട്ട് അതിന്റെ പണം വാങ്ങാൻ നമ്മൾ ചെല്ലേണ്ടത് ബാങ്കിൽ അവരുടെ വായ്പ ഉപഭോക്താവ് ആയിട്ട്; സപ്ലൈകോ ബാങ്കിന് പണം നൽകും എന്ന ഉറപ്പിലാണ് ബാങ്ക് വായ്‌പ നൽകുന്നത്; ജയസൂര്യ തുറന്നു വിട്ട കുടത്തിൽ നിന്നും പുറത്ത് വന്ന ഭൂതത്തെ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി മാമാ!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്‌

03 SEPTEMBER 2023 06:43 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ജയസൂര്യ തുറന്നു വിട്ട കുടത്തിൽ നിന്നും പുറത്ത് വന്ന ഭൂതത്തെ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി മാമാ!! ഇവറ്റകൾ ഒരു കിറ്റ് കാട്ടി എന്തോരം പേരെയാണ് പറ്റിക്കുന്നത്. കർഷക സമരം നടന്ന അങ്ങ് ഡൽഹിയിൽ ഇവറ്റോൾ ട്രാക്ടർ ഉരുട്ടി കളിച്ചത് വെറും ഡോഗ് ഷോ. സത്യത്തിൽ ഇവറ്റോൾ ഇവിടുത്തെ നെല്ല് കർഷകരുടെ നെഞ്ചത്ത് ട്രാക്ടർ ഉരുട്ടി കയറ്റുകയായിരുന്നു. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്‌.

കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;

ജയസൂര്യ തുറന്നു വിട്ട കുടത്തിൽ നിന്നും പുറത്ത് വന്ന ഭൂതത്തെ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി മാമാ!! ഇവറ്റകൾ ഒരു കിറ്റ് കാട്ടി എന്തോരം പേരെയാണ് പറ്റിക്കുന്നത്. കർഷക സമരം നടന്ന അങ്ങ് ഡൽഹിയിൽ ഇവറ്റോൾ ട്രാക്ടർ ഉരുട്ടി കളിച്ചത് വെറും ഡോഗ് ഷോ. സത്യത്തിൽ ഇവറ്റോൾ ഇവിടുത്തെ നെല്ല് കർഷകരുടെ നെഞ്ചത്ത് ട്രാക്ടർ ഉരുട്ടി കയറ്റുകയായിരുന്നു.
കർഷകർ, അവരുടെ പാടം. അവിടെ വിതച്ച വിത്ത്. അവരുടെ കഷ്ടപ്പാട്, അധ്വാനം ഒക്കെ ചേർത്ത് അവർ നെല്ല് കൊയ്തെടുക്കുന്നു.

എന്നിട്ടോ? അതിന് ന്യായമായി കിട്ടേണ്ട വിലയെ ഔദാര്യമായി കാണുന്ന കൃഷി വകുപ്പും അതിന്റെ മേലെയുള്ള ഭരണകൂടവും. കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ തുക സപ്ലൈകോ നൽകുന്നത് നേരിട്ട് ആണോ? അല്ല! കർഷകർ നെല്ല് നൽകുന്നത് സപ്ലൈകോയ്ക്ക്. അപ്പോൾ ന്യായമായും പണം നൽകേണ്ടത് ആ സ്ഥാപനം അല്ലേ?? അങ്ങനെ ആവേണ്ടതാണ്. പക്ഷേ പ്രബുദ്ധത കൂടിപ്പോയ, കർഷകരോട് അൻപ് ഒരുപാട് ഉള്ള കേരളത്തിൽ അങ്ങനെയല്ല. പണത്തിന് പകരം ഏറ്റെടുത്ത നെല്ലിന്റെ അളവ് രേഖപ്പെടുത്തിയ ഒരു രസീതാണ് സപ്ലൈകോ കർഷകർക്ക് നൽകുന്നത്. ഈ രസീതുമായി കർഷകർ ദേശസാത്കൃത ബാങ്കുകളിൽ ചെല്ലണം. എന്നിട്ടോ?

ചെന്നാലുടൻ പണം കിട്ടുമോ? ഇല്ല! അതിന് ചില കടമ്പകൾ ഉണ്ടത്രേ. പണം ലഭിക്കുക ലോൺ ആയിട്ടാണ്. ആ ലോൺ കിട്ടണമെങ്കിൽ കർഷകൻ ബാങ്കിന് കൊടുക്കേണ്ടി വരുന്ന ചില ഉറപ്പ് ആണ് താഴെ ഉള്ള ഈ സാക്ഷ്യപത്രം. അതായത് സപ്ലൈകോയിൽ നിന്നും നെല്ലിന് കിട്ടേണ്ടതായ തുക ലഭിച്ചില്ലെങ്കിൽ ആ തുകയും അതിന്റെ പലിശയും എൻ്റെ അക്കൗണ്ടിൽ നിന്നോ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നോ ഈടാക്കുന്നതിന് കേരള സംസ്ഥാന സഹകരണ ശാഖ മാനേജർക്ക് അധികാരപ്പെടുത്തിയിരിക്കുന്നു എന്നാണ് അത്. നോക്കണേ ഒരു കർഷകന് വന്നിരിക്കുന്ന ഗതികേട്!

നമ്മൾ അധ്വാനിച്ചു പണിയെടുത്തതിന്റെ അധ്വാനഫലം കൊണ്ടുപോയിട്ട് അതിന്റെ പണം വാങ്ങാൻ നമ്മൾ ചെല്ലേണ്ടത് ബാങ്കിൽ അവരുടെ വായ്പ ഉപഭോക്താവ് ആയിട്ട്. സപ്ലൈകോ ബാങ്കിന് പണം നൽകും എന്ന ഉറപ്പിലാണ് ബാങ്ക് വായ്‌പ നൽകുന്നത്. നാളെ ആ തിരിച്ചടവ് സപ്ലൈകോ മുടക്കിയാൽ ബാങ്ക് നിയമ നടപടിയെടുക്കുക സപ്ലൈകോയ്ക്ക് എതിരെ അല്ല, മറിച്ച് കർഷകനെതിരെയാണ്. അത് മാത്രമോ സാമ്പത്തിക ഞെരുക്കം വന്ന് സപ്ലൈകോ പണം സമയത്ത് ഇട്ടില്ലെങ്കിൽ, ബാങ്ക് പിഴവായി കണക്കാക്കുക കർഷകനെയാണ്.

അത് സിബിൽ സ്ക്കോറിനെ വരെ ബാധിച്ചു നാളെ മറ്റെന്തെങ്കിലും വായ്പ എടുക്കാൻ കർഷകൻ ശ്രമിച്ചാൽ അത് പ്രശ്നമാവുകയും ചെയ്യും. അതായത് ഉത്തമാ, സ്വന്തം നെല്ലിന്റെ പണം ബാങ്ക് ലോണായി കർഷകൻ വാങ്ങണം. ഈ പണം ബാങ്കിന് സപ്ലൈകോ നൽകിയില്ലെങ്കിൽ പലിശയടക്കം അത് കർഷകർ തിരിച്ചടക്കുകയും വേണം.എന്ത്‌ കൊത്താഴത്തെ സംവിധാനമാണിത് അല്ലേ??

എന്തായാലും ജയസൂര്യ കാരണം പൊതുജനങ്ങൾക്ക് പല ഉഡായിപ്പുകളും ബോധ്യമായി. കേരളത്തിൽ കൃഷി വകുപ്പ് എന്ന utterly bitterly വകുപ്പ് ഉണ്ടെന്ന് പിടികിട്ടി. അതിന്റെ തലപ്പത്തു ഒരു മന്ത്രി ഉണ്ടെന്ന് മനസ്സിലായി, അദ്ദേഹത്തിന്റെ പേരും മനസ്സിലായി. ഒപ്പം പാടത്ത് വേല എടുക്കുന്ന കർഷകന് കൂലി കിട്ടണം എങ്കിൽ ഇമ്മിണി ബല്യ കടമ്പ കടക്കണം എന്നും പിടികിട്ടി. ചുരുക്കത്തിൽ ഇവിടെ പുതിയ തലമുറ കൃഷി എന്ന് കേട്ടാലേ കണ്ടം വഴി ഓടി നാട് വിടും എന്നും മനസ്സിലായി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (3 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (3 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (4 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (4 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (4 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (4 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (4 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (5 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (5 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (5 hours ago)

Malayali Vartha Recommends