കുറേ കാത്തിരിക്കേണ്ടി വരും... തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍; എല്ലാം മാധ്യമങ്ങളുടെ അനുമാനം; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമെന്ന് രാഹുല്‍ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയാകുമെന്ന തരത്തില്‍ വലിയ പ്രചാരണങ്ങളാണ് നടന്നു വരുന്നത്. അതിനിടെ നയം വ്യക്തമാക്കി കേന്ദ്രം. പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു പരാമര്‍ശം.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയില്ലെന്നു മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തെപ്പറ്റി പഠിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അന്തിമമാക്കുന്നതിനു മുന്‍പ് കമ്മിറ്റി ചര്‍ച്ചകള്‍ നടത്തും. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' കമ്മിറ്റിയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആഗ്രഹമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 18നു ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാരിനു വലിയ പദ്ധതികളുണ്ടെന്നു പറഞ്ഞെങ്കിലും എന്താണ് അജന്‍ഡയെന്നു പറയാന്‍ മന്ത്രി തയാറായില്ല. തന്റെ സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെന്നാല്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ എഴുതി. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരെ കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഉന്നതതല സമിതി യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ അംഗമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സമിതിയില്‍ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഒരു വോട്ടര്‍പട്ടികയും ഒരു തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച് ഒരേസമയം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികള്‍ ശിപാര്‍ശ ചെയ്യാനുമാണ് സമിതിക്കുള്ള നിര്‍ദേശം.
കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ മേഘ്വാളിനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതേന്‍ ചന്ദ്രയെ സമിതി സെക്രട്ടറിയായും നിയോഗിച്ചു. പൊതുതെരഞ്ഞെടുപ്പും, എല്ലാ അസംബ്ലികളിലേക്കുള്ളതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നത് സമിതി പരിശോധിക്കും.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് സമിതി നേരത്തെ പരിശോധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























