ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമാകും.... സംസ്ഥാനത്ത് കനത്ത മഴ ലഭ്യമാകും... മഴ മേഘങ്ങള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഉയരത്തിലായതിനാല്‍ ലഘുമേഘ വിസ്‌ഫോടനത്തിനും സാധ്യത

ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമാകുന്നതിനാല്‍ ഈയാഴ്ച സംസ്ഥാനത്ത് കനത്ത മഴ ലഭിക്കും. മഴ മേഘങ്ങള്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഉയരത്തിലായതിനാല്‍ ലഘുമേഘ വിസ്‌ഫോടനത്തിനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിതീവ്രമഴ പെയ്‌തേക്കും.
കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴ പെയ്യുന്നത് നദികളില്‍ വെള്ളപ്പൊക്കത്തിനും മലവെള്ളപ്പാച്ചിലിനും കാരണമാകും. കാലവര്‍ഷ കാറ്റു കാരണം തെക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു. മലയോരമേഖലകളില്‍ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍ ഇന്നോ നാളെയോ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കും. ഉരുള്‍പ്പൊട്ടലിനും സാധ്യത . മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴയില്‍ കൂടുതല്‍ ജലം മണ്ണിലേക്കിറങ്ങിയിട്ടുണ്ട്. ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ചു മണ്ണിനടിയില്‍ മര്‍ദ്ദം വര്‍ദ്ധിക്കും. അപ്പോഴാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുന്നത്. മലയോര മേഖലകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണം.
അതേസമയം ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലയിലും 5ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലും 6ന്: എറണാകുളം, ഇടുക്കി ജില്ലയിലും 7ന്: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലും യെല്ലോ അലര്‍ട്ട് ആണ്.
"
https://www.facebook.com/Malayalivartha
























