മലയോര മേഖലയില്‍ ജാഗ്രത... അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മലയോര മേഖലയില്‍ ജാഗ്രത; കക്കാട്ടാര്‍ കരകവിഞ്ഞു, മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞത് ഓണത്തിന് ശേഷം വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ്. എന്നാല്‍ ഓണം തീരാറായതോടെ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ ഡാമുകളിലും വെള്ളം ഉയരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ - മധ്യ ജില്ലകളിലാണ് ഇന്നും കൂടുതല്‍ മഴ ലഭിക്കുക. മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കിഴക്കന്‍ വനമേഖലയിലും മഴ ശക്തമാണ്. വനമേഖലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ വീണ്ടും തുറന്നിട്ടുണ്ട്. കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കാട്ടാറിലും പമ്പയാറ്റിലും ജലനിരപ്പുയരുന്നതിനാല്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുന്നതോടെ കാലവര്‍ഷം കൂടുതല്‍ കനക്കും. വരുന്ന അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി പെയ്യുന്നുണ്ട്. ജില്ലയുടെ കിഴക്കന്‍ വന മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മൂഴിയര്‍, മണിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് ഇന്നലെ വൈകിട്ടോടെ മലവെള്ളപ്പാച്ചില്‍ ഉണ്ടായെന്നും വിവരമുണ്ട്. മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മാസങ്ങളുടെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വരാന്‍ പോകുന്നത് പെരുമഴക്കാലമാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിലും മധ്യ, തെക്കന്‍ കേരളത്തിലെ മലയോരമേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.
പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍ പെയ്ത കനത്ത മഴയില്‍ കക്കാട്ടാര്‍ കരകവിഞ്ഞു. മഴയെ തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കന്‍ വനമേഖല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി. കഴിഞ്ഞ ദിവസം മുതല്‍ പത്തനംതിട്ടയില്‍ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.
അതേസമയം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുന മര്‍ദ്ദം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























