കൊല്ലകടവില്‍ ഓട്ടോറിക്ഷ അച്ചന്‍കോവില്‍ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.... മകനെ കാണാതായി, മൂന്നു പേരെ രക്ഷപ്പെടുത്തി, മാവേലിക്കരയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്

കൊല്ലകടവില്‍ ഓട്ടോറിക്ഷ അച്ചന്‍കോവില്‍ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മകനെ കാണാതായി. വെണ്മണി മൂന്നാം വാര്‍ഡ് വലിയപറമ്പില്‍ ഷൈലേഷിന്റെ ഭാര്യ ആതിര എസ്.നായര്‍ (31) ആണ് മരിച്ചത്. മൂന്ന് വയസുള്ള കാശിനാഥനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
മാവേലിക്കരയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കോടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ആറ്റിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി. ഷൈലേഷ് (45), മകള്‍ കീര്‍ത്തന (11), ഓട്ടോ ഡ്രൈവര്‍ സജു സണ്ണി (45) എന്നിവരാണ് രക്ഷപ്പെട്ടത്. മാവേലിക്കര ഫയര്‍ഫോഴ്‌സ എത്തി ആതിരയെ രക്ഷപ്പെടുത്തി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മന്ത്രി സജി ചെറിയാന്‍, മാവേലിക്കര എം.എല്‍.എ അരുണ്‍ കുമാര്‍, മുന്‍ എം.എല്‍.എ ആര്‍.രാജേഷ് എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. . കാശിനാഥനായി ഫയര്‍ഫോഴ്‌സും പൊലീസും രാത്രി വൈകിയും തിരച്ചില്‍ നടത്തി.
https://www.facebook.com/Malayalivartha
























