ഓണാഘോഷത്തോടനുബന്ധിച്ചുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മരുതി തച്ചോട് മോഹിനി വിലാസത്തില്‍ മോന്‍കുട്ടി (37) യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെ ശ്രീനിവാസപുരത്താണ് അപകടം സംഭവിച്ചത്. വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.
പത്ത് അടിയോളം ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മോന്‍കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ബിന്ദു. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























