കക്കാടംപൊയില്‍ കുരിശുമലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കക്കാടംപൊയില്‍ കുരിശുമലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കക്കാടംപൊയില്‍ വാളംതോട് സ്വദേശി കൂനിങ്കിയില്‍ സജിയുടെ മകന്‍ അതിന്‍ ജോസഫാണ് (25) മരിച്ചത്.
അതിന്‍ ഓടിച്ചിരുന്ന ജീപ്പ് കുഴിയില്‍ വീണതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി കല്ല് ഇട്ട് കുഴിയില്‍ നിന്നും കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി നീങ്ങി ദേഹത്ത് കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത് .
ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: റെനി. സഹോദരങ്ങള്‍: ജിതിന്‍, ക്രിസ്റ്റി, കൃപ.സംസ്‌കാരം ഇന്ന് നടക്കും.
"
https://www.facebook.com/Malayalivartha
























