കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്‍ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി....

കൊല്ലകടവ് പാലത്തിന് പടിഞ്ഞാറ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് കാണാതായ മൂന്നുവയസ്സുകാരന്‍ കാശിനാഥന്റെ മൃതദേഹം കണ്ടെത്തി.
സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് ഇന്ന് രാവിലെ ഏഴേകാലോടെ മൃതദേഹം കിട്ടിയത്. ഇന്നലെ ഉണ്ടായ അപകടത്തില്‍ കാശിനാഥന്റെ അമ്മ ആതിര എസ്.നായര്‍ (31) മരിച്ചിരുന്നു.നാലംഗ കുടുംബം ഉള്‍പ്പെടെ 5 പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അച്ചന്‍കോവിലാറ്റിലേക്കു മറിഞ്ഞത്.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ് (അനു 43), മകള്‍ കീര്‍ത്തന (11), ഓട്ടോറിക്ഷ ഡ്രൈവര്‍ വെണ്‍മണി പ്ലാവുനില്‍ക്കുന്നതില്‍ ലെബനോയില്‍ സജു (45) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം 5.45നു കുന്നം ചാക്കോ റോഡില്‍ കൊല്ലകടവ് പാലത്തിനു പടിഞ്ഞാറു കല്ലിമേല്‍ ഭാഗത്തായിരുന്നു അപകടം സംഭവിച്ചത്. കരയംവട്ടത്തു നിന്നു വെണ്‍മണിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുടുംബം.
സംഭവം നടക്കുമ്പോള്‍ പ്രദേശത്തു മഴയുണ്ടായിരുന്നു. നാട്ടുകാരാണ് ആറ്റില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഷൈലേഷ്, കീര്‍ത്തന, സജു എന്നിവരെ കരയ്‌ക്കെത്തിച്ച ശേഷമാണ് ആതിരയും കാശിനാഥും ഓട്ടോറിക്ഷയില്‍ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആതിരയെ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























