കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കാന്‍ പോകുന്നതിനിടെ പൊഴി മുറിച്ചുകടക്കവെ കടലില്‍ വീണ് വിദ്യാര്‍ത്ഥിയെ കാണാതായി....

കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കാന്‍ പോകുന്നതിനിടെ പൊഴി മുറിച്ചുകടക്കവെ കടലില്‍ വീണ് വിദ്യാര്‍ത്ഥിയെ കാണാതായി. തുമ്പോളി വികസനം പടിഞ്ഞാറ് മാതാഭവനില്‍ അഭിലാഷ് - ആലീസ് ദമ്പതികളുടെ മകന്‍ അലനെയാണ് (12) കാണാതായത്. തുമ്പോളി സെന്റ് തോമസ് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍.
ഇന്നലെ വൈകിട്ട് 3.30 ഓടെ തുമ്പോളി പള്ളിക്ക് പടിഞ്ഞാറ് പൊഴിയിലാണ് സംഭവം നടന്നത്. അലന്‍ കടലില്‍വീണ വിവരം കൂട്ടുകാര്‍ അടുത്ത വീട്ടില്‍ അറിയിച്ച് ആളുകള്‍ എത്തിയപ്പോഴേക്കും കുട്ടിയെ കാണാതായിരുന്നു.
ശക്തമായ ഒഴുക്കിലും തിരയിലും പെട്ടുപോയതായിട്ടാണ് നിഗമനം. ആലപ്പുഴ അഗ്‌നിരക്ഷാ യൂണിറ്റും മത്സ്യത്തൊഴിലാളികളും രാത്രി ഏറെ വൈകിയും കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്നു.
https://www.facebook.com/Malayalivartha
























