ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണ്; ഉദയനിധി സ്റ്റാലിൻ പറഞ്ഞതിനെതിരെ വിമർശനവുമായി സന്ദീപ് വാചസ്പതി

സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും , സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും I.N.D.I.A മുന്നണി നേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞതിനെതിരെ വിമർശനവുമായി സന്ദീപ് വാചസ്പതി. ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത് . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഹിന്ദു മതത്തിൻ്റെ അട്ടിപ്പേറവകാശം ബിജെപിക്കില്ല എന്ന് പറയുന്ന ഒരാളും ഇതുവരെ ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം കേട്ടിട്ടും അതിനെതിരെ പ്രതികരിക്കണം എന്ന് തോന്നുന്നില്ല എങ്കിൽ നിങ്ങളും അത് ആഗ്രഹിക്കുന്നു എന്ന് കരുതേണ്ടി വരും.
അതല്ല ഹിന്ദുക്കളുടെ വക്കാലത്ത് ബിജെപി ഏറ്റെടുക്കേണ്ട എന്നാണ് വാദമെങ്കിൽ ഇപ്പോഴെങ്കിലും പ്രതികരിക്കണം. ഹിന്ദുക്കളുടെ സംരക്ഷണം ബിജെപിയെ എൽപ്പിച്ചിട്ടില്ല എന്ന് ആത്മാർത്ഥമായി വാദിക്കാൻ വേണ്ടിയെങ്കിലും.
https://www.facebook.com/Malayalivartha
























