Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന്, രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി.... ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമില്ല....അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള, മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു...

18 SEPTEMBER 2023 01:59 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ഐ ജി പി വിജയനെ സസ്പെൻഡ്ചെയ്തത്. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസിൽ പ്രതിയാകാതെ സസ്പെൻഡ് ചെയ്യപ്പെടുന്നത് അപൂർവമായ സംഭവമാണ്. പി. വിജയനാകട്ടെ, സമൂഹത്തെ സ്വാധീനിച്ച പല അതുല്യപദ്ധതികളുടെ ശിൽപ്പി കൂടിയാണ്. ഗൗരവമുള്ള എന്തെങ്കിലും ആരോപണത്തിനോ ആക്ഷേപത്തിനോ ഇടനൽകിയിട്ടുമില്ല. വിജയൻ തുടക്കമിട്ട പദ്ധതികൾ ദേശീയ-രാജ്യാന്തര തലത്തിൽ ശ്രദ്ധയുംനേടി. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അതിനൊരു ഉദാഹരണമാണ്. ഇതിനകം ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി. പതിനായിരത്തിലധികം വിദ്യാർത്ഥികൾ പരിശീലനം നടത്തുകയും ചെയ്യുന്നു.കുട്ടികളിലെ സ്വഭാവവ്യതിചലനം കണ്ടെത്തി തിരുത്തുന്ന 'കുട്ടികളോടുള്ള നമ്മുടെ ഉത്തരവാദിത്വം' പദ്ധതിയും ഈ ഐ.പി.എസ്. ഓഫീസറുടേതാണ്.

 

സാഹചര്യങ്ങളുടെ സമ്മർദത്തിൽപ്പെട്ടുപോകുന്ന കുട്ടികളുടെ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവിത നൈപുണ്യം വികസിപ്പിച്ച് തൊഴിൽക്ഷമത ഉറപ്പാക്കുന്ന മറ്റൊരു പദ്ധതിയാണ് 'പ്രോജക്ട് ഹോപ്പ്'. ബാലസൗഹൃദ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും വിജയൻ മുൻകൈയെടുത്തു. കോവിഡ് കാലത്ത് സുരക്ഷിതവും ആരോഗ്യകരവുമായ കുടുംബങ്ങൾ ഉറപ്പാക്കുന്നതിനും അദ്ദേഹം പദ്ധതികൾ തയ്യാറാക്കി. ഈ പരമ്പരയിലെ ഏറ്റവും പുതിയത് ഡിജിറ്റൽ ഡി-അഡിക്ഷൻ (ഡി-ഡാഡ്) സെന്ററാണ്. മൊബൈൽ ഫോണുകളോടുള്ള കുട്ടികളുടെ ആസക്തി കുറയ്ക്കുകയാണ് ലക്ഷ്യം.ഒടുവിൽ ഐ ജി പി.വിജയന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് രണ്ടാമതും മുഖ്യമന്ത്രിയ്‌‌ക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ച് ചീഫ് സെക്രട്ടറി. ഐ ജിയെ തിരിച്ചെടുക്കുന്നത് വകുപ്പുതല അന്വേഷണത്തിന് തടസമല്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് സെക്രട്ടറി രണ്ടാമതും റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

 

മേയ് 18നാണ് ഏലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി എന്ന് ആരോപണം വന്നതിന് പിന്നാലെയാണ് പി.വിജയനെ സസ്‌പെൻഡ് ചെയ്‌തത്. എന്നാൽ അച്ചടക്ക നടപടിയ്‌ക്കുള്ള സർക്കാർ നോട്ടീസിനുള്ള മറുപടിയിൽ ഐ.ജി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.എന്നാൽ താക്കീതിൽ ഒതുക്കേണ്ടിയിരുന്ന അച്ചടക്ക നടപടിയാണ് സസ്‌പെൻഷനിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ സംഭവം തർക്കത്തിനും ഇടയാക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് അച്ചടക്ക നടപടിയ്‌ക്ക് കാരണമെന്ന് ഒരുവിഭാഗം വിശ്വസിക്കുമ്പോൾ വിജയൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് മറുവിഭാഗത്തിൽ നിന്നുയർന്ന അഭിപ്രായം. നടപടിയെടുത്ത് രണ്ട് മാസത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലെ പുന:പരിശോധനാ സമിതി വിജയനെ തിരികെ സർവീസിലെടുക്കാൻ ശുപാർശ ചെയ‌്തിരുന്നു.രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്രിയുടെ അവാർഡുകൾ, ബാഡ്ജ് ഓഫ് ഓണർപോലെ സംസ്ഥാന പൊലീസ് മേധാവിയുടെ ഒട്ടേറെ അഭിനന്ദനങ്ങൾ,

ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിനന്ദനം തുടങ്ങിയവയെല്ലാം ഈ ഉദ്യോഗസ്ഥൻ നേടി. റോട്ടറി, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ തുടങ്ങിയവയുടെ അവാർഡുകൾ വേറെയും കരസ്ഥതമാക്കി.അങ്ങനെയൊരാൾ പൊടുന്നനെ സസ്പെൻഡ് ചെയ്യപ്പെട്ടപ്പോൾ അതിന്റെ കാരണങ്ങളെപ്പറ്റി സ്വാഭാവികമായും സംശയങ്ങളും ഉയർന്നു വന്നു. ഇപ്പോൾ പറയപ്പെടുന്നതല്ലാതെ സർക്കാരിന് അതൃപ്തിയുണ്ടാക്കിയ മറ്റെന്തെങ്കിലും കാര്യം ഈ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായോ എന്നതാണ് അതിലൊന്ന്. സർക്കാരിന്റെയോ ആഭ്യന്തരവകുപ്പിന്റെയോ ഗൗരവമുള്ള വീഴ്ചകൾ മറച്ചുവെക്കാൻ ഒരു ഉദ്യോഗസ്ഥനെ ബലിയാടാക്കിയോ എന്നതാണ് മറ്റൊരു സംശയം.സസ്‌പെൻഷൻ നീട്ടികൊണ്ടുപോകാനുള്ള തെറ്റുകളില്ലെന്നും തിരികെയടുത്ത് വകുപ്പതല അന്വേഷണം തുടരാമെന്നുമായിരുന്നു ശുപാർശ. എന്നാൽ പി.വിജയന്റെ വിശദീകരത്തിൻ മേൽ വീണ്ടും ഡിജിപിയുടെ വിശദീകരണം മുഖ്യമന്ത്രി തേടി. വിജയനെതിരായ എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചു. പി.വിജയന്റെ വിശദീകരണം തള്ളിയുമായിരുന്നു ഡിജിപിയുടെ മറുപടി. ഈ മറുപടി പരിശോധിച്ചാണ് ചീഫ് സെക്രട്ടറി വീണ്ടും റിപ്പോർട്ട് നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (5 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (5 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (7 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (8 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (8 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (8 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends