കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !

മത്സരിക്കാൻ പോലും പേടിയാണ് എൽഡിഎഫിന്. പരാജയം മുന്നിൽ കണ്ട് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കി തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ വൈഷ്ണ സുരേഷിനെതിരെയുള്ള സിപിഎമ്മിന്റെ പരാതി അങ്ങനെയേ കാണാൻ പറ്റു. തദ്ദേശതിരഞ്ഞെടുപ്പിനിടെ എതിർ സ്ഥാനാർത്ഥിയെ വീഴ്ത്താൻ കളിച്ച രാഷ്ട്രീയ നാടകം. അതിന് കോടതി തന്നെ തടയായിരിക്കുകയാണ്. ‘വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട്, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളിൽ വിലാസം കൃത്യം’ എന്നും ചൂണ്ടിക്കാണിച്ച് നിർണായക തീരുമാനം കേരള ഹൈക്കോടതി കൂടെ എടുത്തപ്പോൾ എട്ടുനിലയിൽ പൊട്ടി ഇടത്പക്ഷം.
വോട്ടർ പട്ടികയിൽ നിന്നും പേര് തള്ളിയതിനെതിരായ ഹരജിയിൽ ഹൈക്കോടതി ഇടപെട്ടു കഴിഞ്ഞു. തിരുവനന്തപുരം മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. സാങ്കേതിക കാരണം പറഞ്ഞു 24 കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്ന് കോടതി പറഞ്ഞു. കക്ഷി ചേരാനുള്ള തിരുവനന്തപുരം കോപ്പറേഷന്റെ ആവശ്യത്തെയും കോടതി വിമർശിച്ചു. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഈ മാസം 20 നകം കേസ് തീർപ്പാക്കണമെന്ന് കോടതി അറിയിച്ചു. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സാങ്കേതിക കാരണങ്ങളായി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും വൈഷ്ണ കോടതിയില്‍ പറഞ്ഞിരുന്നു.
ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നെന്നും ഇതിന് താന്‍ ഉത്തരവാദിയല്ലെന്നും വൈഷ്ണ വ്യക്തമാക്കിയിരുന്നു. ഈ രേഖകളൊന്നും പരിശോധിച്ചില്ലെന്നും പരാതി നല്‍കിയ ആള്‍ ഹിയറിങ്ങില്‍ ഹാജരായിരുന്നുമില്ലെന്നും ഈ സാഹചര്യം നിലനില്‍ക്കെയാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിന് എതിരെ കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് അപ്പീല്‍ നല്‍കി. വൈഷ്ണയും അഭിഭാഷകനും വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ ചുമതലയുമുള്ള ജെ.എസ്.അഖിലും രാവിലെ പത്തു മണിയോടെ കലക്ടറേറ്റില്‍ എത്തി ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും കലക്ടറെ കാണാന്‍ കഴിഞ്ഞില്ല. മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ തിരക്കായതിനാല്‍ കാണാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒടുവില്‍ പതിനൊന്നരയോടെ എഡിഎം ഇവരുടെ പക്കല്‍നിന്ന് അപ്പീല്‍ വാങ്ങി രസീത് നല്‍കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി കലക്ടര്‍ മനഃപൂര്‍വം കാണാതിരുന്നതാണെന്ന് ജെ.എസ്.അഖില്‍ ആരോപിച്ചു.
2025 സെപ്റ്റംബര്‍ 29ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ കരട് വോട്ടർ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നുവെന്നു വൈഷ്ണയുടെ അപ്പീലില്‍ പറയുന്നു. മുന്‍പ് മൂന്നാം വാര്‍ഡിലായിരുന്നു ‘സുധാ ഭവന്‍’ എന്ന വീട്. ഇപ്പോള്‍ വാര്‍ഡ് 27 ആയി മാറിയെങ്കിലും അതേ വിലാസത്തില്‍ തന്നെയാണ് താമസിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നു കാട്ടി നവംബര്‍ 4ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി റജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയതു നിയമവിരുദ്ധമായാണ്. 2025 ഓഗസ്റ്റില്‍ ലഭിച്ച പാസ്‌പോര്‍ട്ടിലും ഒരേ വിലാസമാണ്. എന്നാല്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയത് സെപ്റ്റംബര്‍ 29നാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ വേണ്ടിയാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ അപ്പീല്‍ പരിഗണിച്ച് പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വൈഷ്ണ ആവശ്യപ്പെട്ടുന്നു.
സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍നിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയില്‍ കലക്ടറാണ് തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോര്‍പറേഷന്‍ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാല്‍, പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായി. കോര്‍പറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായാണ് ജനറല്‍ സീറ്റില്‍ വൈഷ്ണയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. വോട്ടര്‍പട്ടിക അപേക്ഷയില്‍ കെട്ടിടത്തിന്റെ ടിസി നമ്പര്‍ തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഇലക്ടറല്‍ റജിസ്റ്റര്‍ ഓഫിസര്‍ കൂടിയായ കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി സപ്ലിമെന്ററി പട്ടികയില്‍നിന്ന് വൈഷ്ണയുടെ പേരു നീക്കിയതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ഇതിനെതിരെയാണ് വൈഷ്ണ അപ്പീല്‍ നല്‍കിയത്. വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കിയതില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് വൈഷ്ണയ്ക്കു കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഡമ്മി സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് ഒരുക്കിനിര്‍ത്തും. അപ്പീല്‍ കലക്ടര്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കും.
എന്തായാലും പോരാട്ട വീര്യം ഒട്ടും നഷ്ടപ്പെടാതെ പ്രതിസന്ധിഘട്ടത്തിൽ മുന്നോട്ട് ചുവടുറപ്പിച്ച വൈഷ്ണയ്ക്ക് ആശംസകളർപ്പിച്ച് കോൺഗ്രസ് രംഗത്ത് എത്തി. രാഹുൽ മങ്കൂട്ടമടക്കം ഫേസ്ബുക്കിലൂടെയാണ് ആശംസകളറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതിങ്ങനെ...24 വയസ്സ് പ്രായമുള്ള, കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ count down തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ … വൈഷ്ണ സുരേഷ്
https://www.facebook.com/Malayalivartha
























