എന്യൂമറേഷൻ ഫോം സ്വീകരിക്കൽ ഡിസംബർ നാലിനകം പൂർത്തിയാക്കണം...

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍ വൈ ഫൈ സൗകര്യമുള്ള ഇടങ്ങൾ സജ്ജമാക്കണമെന്ന് കളക്ടർമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് . ഓഫീസര്‍ നിർദ്ദേശം നല്‍കി
എസ്.ഐ.ആറിനെതിരെ കോൺഗ്രസും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിൽ എസ് ഐ ആർ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഹർജി നൽകിയത്. തദ്ദേശ തിരെഞ്ഞെടുപ്പിനിടെ എസ് ഐ ആർ നടത്തരുതെന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നു. എസ്ഐആർ തന്നെ നിയമവിരുദ്ധമെന്ന് കോൺഗ്രസ് ആരോപിച്ചു. സമാന്തര പൗരത്വ പരിശോധനയാണ് നടക്കുന്നതെന്നും ഹർജിയിൽ പറയുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























