വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..

കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ( എസ്‌ഐആര്‍ ) ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതാണ്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുകയും ചെയ്യും.
എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്യും. എസ്ഐആറിനെതിരായ തുടർ പ്രതിഷേധ പരിപാടികൾക്കും യോഗം രൂപം നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്.
" f
https://www.facebook.com/Malayalivartha


























