ശബരിമലയില്‍ ഇരച്ചുകയറി SIT വെള്ളിടിയേറ്റ് ദേവസ്വംബോര്‍ഡ് ! വൃശ്ചികം 1ന് നട തുറന്നപ്പോള്‍ ട്വിസ്റ്റ്; ത്രിമൂര്‍ത്തികള്‍ അകത്ത്

വൃശ്ചികം ഒന്നിന് തന്നെ അയ്യപ്പന്‍ പണി തുടങ്ങി. ഒരുവഴിക്ക് നട തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുന്ന അയ്യപ്പന്‍ മറ്റൊരുവഴിക്ക് ശബരിമല കൊള്ളയടിച്ച കാട്ടുകള്ളന്മാരെ ഒരുവഴിക്കൂടെ പൂട്ടുന്നു. തീര്‍ന്നില്ല പണി തുടങ്ങിയിട്ടേ ഉള്ളു. നട തുറന്നതും എസ്‌ഐടി സംഘം കൂടോടെ ഇളകി എത്തി. സ്വര്‍ണം പൂശാനെനന്ും പറഞ്ഞ് ഇളക്കി കൊണ്ടുപോയിട്ട് തിരികെ കൊണ്ടുവെച്ചത് ഓര്‍ജിനല്‍ സ്വര്‍ണപ്പാളി തന്നെയാണോ എന്ന് കണ്ടെത്താന്‍ നിര്‍ണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്‌ഐടി.
സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകള്‍ക്ക് ശേഷം ഇവ വീണ്ടും പുനസ്ഥാപിക്കും. സ്വര്‍ണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. കൂടാതെ ദേവസ്വംബോര്‍ഡ് ഇപ്പോഴും കൊടുക്കാതെ പൂഴ്ത്തുന്ന ചില രേഖകളും തൂക്കിയെടുക്കും അന്വേഷണ സംഘം. വാസു ഭരിച്ചിരുന്ന കാലത്തെ ചില രേഖകള്‍ കൂടി വേണം. ഇനിയും അന്വേഷണം സംഘം അത് പിടിച്ചെടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ഇചിവെട്ട് പോയേക്കും.
ദേവസ്വംബോര്‍ഡ് അടിമുടി വിറച്ച് തുടങ്ങിയിട്ടുണ്ട്. എസ്‌ഐടി മാത്രമല്ലോ കേസിസല്‍ ഇഡിയും കൂടി കളത്തില്‍ ഇറങ്ങിയതോടെ പലര്‍ക്കും വിറയല്‍. മുഖംനോക്കാതെ നടപടി ഉണ്ടാകും സിപിഎമ്മുകാരനാണെന്ന തിണ്ണമിടുക്ക് പറഞ്ഞാലും ഒരു ദാക്ഷണ്യവും കിട്ടാന്‍ പോകുന്നില്ലെന്ന് വാസുവിന്റെ അറസ്‌റ്റോടെ കള്ളന്മാര്‍ക്കെല്ലാം ബോധ്യപ്പെട്ടു. ഹൈക്കോടതി നേരിട്ടിറങ്ങിയിരിക്കുന്നത് കൊള്ളക്കാരില്‍ ഒരുത്തനെ വിടാതെ തൂക്കാന്‍ വേണ്ടി തന്നെ. ജയിലില്‍ കിടന്ന് കരയുകയാണ് വാസു. രക്ഷിക്കാന്‍ വരുമെന്ന് കരുതിയ സിപിഎമ്മുകാരും കാലുവാരിയോടി. ഈ മണ്ഡകാലം തുടങ്ങിയിരിക്കുന്നത് ചില ശുദ്ധികലശത്തിന് കൂടിയാണ്. കട്ട് കട്ട് കെട്ടുപോയൊരു കരിന്തിരി സാക്ഷിയായിരുന്നു ശബരിമലയില്‍ വാസു അധികാരം ഏറ്റെടുക്കുമ്പോള്‍. അത് സൂചന ആയിരുന്നു അയ്യപ്പന്‍ ഭക്തര്‍ക്ക് കാണിച്ച് കൊടുത്ത സൂചന. ഇന്ന് വൃശ്ചികം ഒന്നാണ് നട തുറക്കുമ്പോള്‍ കള്ളന്മാര്‍ അകത്തും വിശ്വാസികള്‍ ശരണംവിളിച്ച് പതിനെട്ടാം പടി ചവിട്ടുന്നു എസ്‌ഐടി പരിശോധനയ്ക്കും എത്തിയിരിക്കുന്നു.
സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് നല്‍കിയ ഹര്‍ജി ദേവസ്വം ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.അതിനാല്‍ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.കേസിന്റെ എഫ് ഐ ആര്‍ , അനുബന്ധ മൊഴികള്‍, ലരേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്. ശബരിമല സ്വര്‍ണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വര്‍ണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹം. വൃശ്ചിക പുലരയില്‍ സാധാരണ സാക്ഷ്യം വഹിക്കാത്ത അത്ര തിരക്കാണ് സന്നിധാനത്ത്. സ്വര്‍ണ്ണ പാളി വിവാദവും മുന്‍ ദേവസ്വം പ്രസിഡന്റ് കെ വാസു അടക്കമുള്ളവരുടെ അറസ്റ്റുമെല്ലാം വിശ്വാസികളെ ആവേശത്തിലാക്കുന്നുണ്ട്. സ്ത്രീ പ്രവേശന വിവാദ കാലത്തിന് ശേഷം പലരും ശബരിമലയിലേക്ക് പോയിരുന്നില്ല. ഇത്തവണ അവരും സന്നിധാനത്ത് എത്തുന്നുണ്ട്. സ്ത്രീ പ്രവേശനത്തിന് കൂട്ടു നിന്ന അന്ന് ശബരിമലയിലെ പ്രധാന ഉത്തരവാദിത്വത്തിലുണ്ടായിരുന്ന പ്രധാനികള്‍ എല്ലാം അഴിക്കുള്ളിലാണ്. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസു പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറായിരുന്നു. സ്ത്രീ പ്രവേശന കാലത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറും മറ്റ് ബോര്‍ഡ് മെമ്പര്‍മാരും അറസ്റ്റിലാകാനും സാധ്യതയുണ്ട്. സ്വര്‍ണ്ണ കൊള്ളയിലാണ് ഈ അറസ്റ്റുകള്‍, സന്നിധനാത്തെ മോഷണങ്ങള്‍ പുറത്തു വന്നത് പോലും അയ്യപ്പ വിശ്വാസികളെ ആവേശത്തിലാക്കിയിട്ടുണ്ട്.
ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയത് ആംബുലന്‍സ് ഉപയോഗിച്ചായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സിനെ പമ്പയിലേക്ക് അയച്ചതിന് പിന്നില്‍ അടക്കം ഗൂഡാലോചനയുണ്ടായിരുന്നു. ഡ്രൈവറോട് പോലും കാരണം പറഞ്ഞിരുന്നില്ല. പമ്പയില്‍ പോയി കാത്തു നില്‍ക്കാനായിരുന്നു ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അവിടെ കാത്തു നിന്ന ആ വണ്ടിയിലേക്ക് കയറിയത് യുവതികളായിരുന്നു. ആ അംബുലന്‍സ് പോലീസുമായി മരക്കൂട്ടം കടന്ന് സന്നിധാനത്തിന് മുമ്പുള്ള പോയിന്റില്‍ നിന്നു. ബെയ്‌ലി പാലം വഴി അവരുടെ സ്ത്രീ പ്രവേശനം ഉറപ്പാക്കി. ഈ സംഭവം പോലീസിലെ ചില ഉന്നതര്‍ക്ക് പുറമേ അറിയാമായിരുന്ന മൂന്ന് പേരാണ് അഴിക്കുള്ളിലുള്ളതെന്നാണ് നിഗമനം. ഇതിനൊപ്പം ഇതിന് പിന്നില്‍ ചരടു വലിച്ച പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛന്‍ അടക്കം സ്വര്‍ണ്ണ കൊള്ള കേസില്‍ പ്രതിസ്ഥാനത്തുണ്ട്. ഇതെല്ലാം ഭക്തരില്‍ വിശ്വാസം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്നതോടെയാണ് ഒരു തീര്‍ഥാടനകാലത്തിനുകൂടി തുടക്കമായത്. മേല്‍ശാന്തി ശ്രീകോവിലില്‍നിന്നുള്ള ദീപമേന്തി, പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇരുമുടിയുമായി പടവുകള്‍ക്കുതാഴെ നിന്ന, നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ അദ്ദേഹം സന്നിധാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് ഭക്തരെ പടികയറാന്‍ അനുവദിച്ചു. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തിയത്. സന്ധ്യയോടെ നിയുക്ത മേല്‍ശാന്തി പ്രസാദ്‌നമ്പൂതിരിയെ അഭിഷേകംചെയ്ത് അവരോധിക്കുന്ന ചടങ്ങുകള്‍ നടന്നു. മാളികപ്പുറം മേല്‍ശാന്തിയായി മനുനമ്പൂതിരിയും അഭിഷിക്തനായി. തിങ്കളാഴ്ച പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി, ഘട്ടംഘട്ടമായാണ് പമ്പയിലെ നടപ്പന്തലില്‍നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നത്.
ഇതിനായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയും വൈകീട്ട് മൂന്നുമുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം അനുവദിക്കുക. 27നാണ് മണ്ഡലപൂജ. പമ്പ ഗണപതിക്ഷേത്രത്തിന് സമീപമുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറില്‍ വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട് ബുക്കിങ് വൈകിയത് ബഹളത്തിനും ഇടയാക്കി. ശനിയാഴ്ചമുതല്‍ത്തന്നെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് നൂറുകണക്കിന് ഭക്തര്‍ പമ്പയില്‍ എത്തിയിരുന്നു. ഇവര്‍ ബുക്കിങ്ങിനായി കൗണ്ടറിനുമുന്നില്‍ വരിനിന്നു. ഞായറാഴ്ച രാവിലെ കൂടുതല്‍ ഭക്തര്‍ എത്തി.
തിരക്ക് നിയന്ത്രണാതീതമായതോടെ ബഹളവും വാക്കേറ്റവുമായി. ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായതോടെയാണ് കൗണ്ടറിന്റെ ചില്ല് തകര്‍ന്നത്. ആ തിരക്ക് ഇപ്പോഴും തുടരുന്നു. ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് പമ്പയിലും സന്നിധാനത്തെ നടപ്പന്തലിലും ഒരുക്കിയിട്ടുള്ളത്. പമ്പാതീരത്ത് രണ്ടിടത്തായാണ് പന്തലുകള്‍. ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തര്‍ക്ക് നടപ്പന്തലിലും വിശ്രമിക്കാം. ഇവിടെ വിശ്രമിക്കാന്‍ പുല്‍പ്പായകള്‍ നല്‍കും. തിങ്കളാഴ്ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 70,000 ആണ്. 20,000 പേര്‍ക്കാണ് സ്‌പോട്ട് ബുക്കിംഗിന് അവസരം. എന്നാല്‍ വരുന്ന എല്ലാവര്‍ക്കും അനുവദിക്കേണ്ട അവസ്ഥയുണ്ട്.
ശബരിമല നട തുറന്നതോടെ തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ തിരക്കേറി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി. എരുമേലി പട്ടണവും പരിസര പ്രദേശങ്ങളും വാഹനങ്ങള്‍ നിറഞ്ഞു. വിവിധകേന്ദ്രങ്ങളില്‍ അന്നദാന ക്യാമ്പുകള്‍ തുറന്നു. കാനനപാത വഴിയും തീര്‍ഥാടകരെത്തുന്നുണ്ട്. എല്ലായിടവും പൊലീസിന്റെ ക്യാമറ നിരീക്ഷണത്തിലാണ്. ഈ തിരക്ക് ശബരിമലയില്‍ ഭക്തര്‍ കാട്ടുന്ന ആവേശത്തിന് തെളിവാണ്. നിലയ്ക്കലില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വലിയമ്പലം ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കെഎസ്ആര്‍ടിസി ജങ്ഷന്‍ വഴി കാഞ്ഞിരപ്പള്ളി എരുമേലി റോഡിലെത്തി തിരിഞ്ഞുപോകണം. എരുമേലി വാവരുപള്ളിയില്‍നിന്ന് തീര്‍ഥാടകര്‍ വലതുവശം ചേര്‍ന്നു വേണം പേട്ടതുള്ളല്‍ നടത്തി വലിയമ്പലത്തിലെത്താന്‍. എരുമേലിയില്‍നിന്ന് റാന്നി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇടതുഭാഗം വഴി പോകണം. വലിയമ്പലം വളപ്പില്‍ നിര്‍മാണം നടന്നുവരുന്ന അന്നദാന മണ്ഡപത്തിന്റെ രണ്ടു നിലകള്‍ ഇത്തവണ വിരിപ്പന്തലിനായി തുറന്നുകൊടുക്കും. 400 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് ഇവിടെ വിരിവയ്ക്കാം. എരുമേലി ചന്ദനക്കുടം ജനുവരി 10നും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളല്‍ ജനുവരി 11 നും നടക്കും.
https://www.facebook.com/Malayalivartha
























