നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും. തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ ആതിഥേയത്വം വഹിക്കുന്ന ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവ കൃഷിയിൽ വൈദഗ്‌ദ്ധ്യം നേടിയ 50 ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും.
സമ്മേളനത്തിൽ പങ്കെടുക്കാനായി അന്ന് രാവിലെ വിമാനത്തിൽ കോയമ്പത്തൂരിൽ എത്തുന്ന പ്രധാനമന്ത്രി മോദിക്ക് അവിടെ ഗംഭീര സ്വീകരണമാണ് നൽകുക. പ്രകൃതിദത്തവും പുനരുൽപ്പാദിപ്പിക്കുന്നതുമായ കൃഷിരീതികളെക്കുറിച്ച് അവബോധം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശാലമായ പ്രകൃതി കൃഷി നയങ്ങൾക്ക് ഉച്ചകോടി രൂപം നൽകും.
പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ സന്ദർശനം കണക്കിലെടുത്ത് സുരക്ഷ കർശനമാക്കി. സുരക്ഷയ്‌ക്കായി 3,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























