സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്തും , കായികമേള തൃശൂരിലും ശാസ്ത്രമേള തിരുവനന്തപുരത്തും...

സംസ്ഥാന സ്‌കൂള്‍ കലോത്സവം, സ്‌കൂള്‍ കായികമേള എന്നിവയുടെ തീയതികള്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ വേദിയാകുന്നത് കൊല്ലം ജില്ലയാണ്. അടുത്ത വര്‍ഷം ജനുവരി നാല് മുതല്‍ എട്ട് വരെയുള്ള തീയതികളിലാണ് കലാമേള അരങ്ങേറുന്നത്.
സംസ്ഥാന ശാസ്ത്രമേളയ്ക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ തിരുവനന്തപുരം വേദിയാകും. നവംബര്‍ ഒന്‍പത് മുതല്‍ 11 വരെ എറണാകുളത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം അരങ്ങേറുമെന്നും വിദ്യാഭ്യാസമന്ത്രി .
"
https://www.facebook.com/Malayalivartha






















