അടൂര്‍ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി...സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍

അടൂര്‍ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി.അലക്സ്(47), മൂത്തമകന്‍ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാത്യുവിന്റെ ഇളയ മകനാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാത്യുവും രണ്ടുമക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്.
മെല്‍വിന്റെ മൃതദേഹം കട്ടിലിലും മാത്യുവിന്റേത് തൂങ്ങിയ നിലയിലുമായിരുന്നു. മകനെ കൊന്നശേഷം മാത്യു ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി. .
അതേസമയം പാരിപ്പള്ളി അക്ഷയ സെന്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവം നാട് നടുക്കത്തോടയാണു കേട്ടത്. അക്ഷയ സെന്ററിലെ സ്ത്രീ ജീവനക്കാര്‍ നിലവിളിച്ചു റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. കടകള്‍ തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. സമീപത്ത് ഉണ്ടായിരുന്നവര്‍ ഓടി വന്നെങ്കിലും റഹീം കത്തി വീശി റോഡിലേക്ക് ഇറങ്ങി.
അക്ഷയ സെന്ററിന് അകത്തേക്ക് ഓടി വന്നവര്‍ വിറങ്ങലിച്ചു നിന്നുപോയി. വെള്ളം ഒഴിച്ചു തീ കെടുത്തിയ ശേഷം നദീറയെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിലെ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചു.
"
https://www.facebook.com/Malayalivartha






















