'എനിക്ക് അയിത്തമാണ്...ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല... ഇറച്ചിവെട്ടുകാരന്റെ, മത്സ്യക്കച്ചവടക്കാരന്റെയൊക്കെ ട്രൗസറിന്റെ പോക്കറ്റിൽ കിടുന്നു വരുന്നതാണ്....'സ്റ്റേജിൽ കട്ട കലിപ്പിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ....യഥാർത്ഥത്തിൽ സംഭവിച്ചത്....

കുറച്ചു കാലമായി ഗണപതി , നാമജപം അമ്പലം സ്പീക്കർ മിത്ത് ഇതായിരുന്നു ഇവിടുത്തെ പ്രധാന വിഷയം. അതൊന്നും മുഴുവനായും ഇവിടെ ആറി തണുത്തിട്ടൊന്നുമില്ല. അതിനിടയിലാണ് മറ്റൊരു വിഷയം കൂടെ ഇപ്പോൾ സി പി എമ്മുകാർ ഉയർത്തി കൊണ്ട് വന്നിരിക്കുന്നത്. അല്ലെങ്കിൽ സാധാരണ വിവാദങ്ങളിൽ ഒന്നും തെന്നെ ചെന്ന് പെടാത്ത മന്ത്രിയാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , എങ്കിൽ ഇപ്പോഴിതാ തനിക്കുണ്ടായ ഒരനുഭവം പറഞ്ഞതു കൊണ്ട് രംഗത്ത് വരികയാണ് മന്ത്രി. ക്ഷേത്രച്ചടങ്ങിൽ തനിക്കു ജാതീയ വിവേചനം നേരിടേണ്ടി വന്നതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എവിടെ വച്ചാണ് അധിക്ഷേപം നേരിട്ടതെന്നു മന്ത്രി വ്യക്തമാക്കിയില്ല.‘‘ഞാനൊരു ക്ഷേത്രത്തിൽ പരിപാടിക്കു പോയി.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനാണെന്നു കരുതി ഞാൻ നിൽക്കുകയായിരുന്നു. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യിൽ തന്നില്ല. നേരെ പോയി അദ്ദേഹം നിലവിളക്ക് കത്തിച്ചു. ആചാരത്തിന്റെ ഭാഗമാണെന്നും ആചാരത്തെ തൊട്ടുകളിക്കേണ്ടെന്നും കരുതി ഞാൻ മാറിനിന്നു. പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന സഹപൂജാരിക്ക് വിളക്ക് കൈമാറി. ഇതിനുശേഷം വിളക്ക് എനിക്കു തരുമെന്നാണു കരുതിയത്.പക്ഷേ തന്നില്ല. അതിനുശേഷം അവര്‍ വിളക്ക് നിലത്തു വച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാൻ പറഞ്ഞു: പോയി പണിനോക്കാന്‍. ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അയിത്തമാണു കൽപ്പിക്കുന്നത്. ഇക്കാര്യം അപ്പോൾത്തന്നെ ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ടുതന്നെ ഞാൻ ഇക്കാര്യം പറഞ്ഞു.ഈ പൈസ എത്രയെത്ര ആളുകളുടെ കയ്യിലൂടെ വരുന്നതാണ്.
ഇറച്ചിവെട്ടുകാരന്റെ, മത്സ്യക്കച്ചവടക്കാരന്റെയൊക്കെ ട്രൗസറിന്റെ പോക്കറ്റിൽ കിടുന്നു വരുന്നതാണ്. അത് വാങ്ങാൻ ഇവർക്ക് ഒരു മടിയുമില്ല. പക്ഷേ മനുഷ്യനെ അയിത്തം കൽപ്പിച്ചു മാറ്റിനിർത്തുകയാണ്. ജാതി വ്യവസ്ഥയിലേക്ക് മടങ്ങുന്നതിനോട് എനിക്കു യോജിപ്പില്ല. ജാതിവ്യവസ്ഥ ഉണ്ടാക്കിയവർക്ക് എങ്ങനെ മനുഷ്യനെ വിഭജിച്ചു നിർത്തണമെന്ന് കാഴ്ചപ്പാടുണ്ടായിരുന്നു. ജാതിവ്യവസ്ഥ സൃഷ്ടിച്ചവർ ബുദ്ധിമാൻമാരാണ്. അവരുടെ ബുദ്ധി ചന്ദ്രയാൻ വിട്ടവരേക്കാൾ വലുതാണ്. ഇപ്പോഴും മനുഷ്യർ വ്യത്യസ്തമായിട്ട് നിൽക്കുന്നു. ഓരോരുത്തരും വിചാരിക്കുന്നു അവരാണ് ഉയർന്നവരെന്ന്.’’പറഞ്ഞു കൊണ്ടാണ് പ്രസംഗം നിർത്തിയത്. ഏതായാലും ജനം തന്നെ ഇതിനു ചുട്ട മറുപടി നൽകിയിട്ടുണ്ട്. ഹിന്ദുവിശ്വാസി അല്ലാത്ത സിപിഎം കാർക് ക്ഷേത്രത്തിൽ എന്താണ് കാര്യം .?...കൊള്ള ?....ഗണപതി മിത് ആണെന് തന്ടെ പാർട്ടി പറഞ്ഞപ്പോൾ താൻ മദഹസിച്ചു നടന്നവൻ അല്ലെ ...
തന്നെ ഓക്കേ അമ്പലങ്ങളിൽ കയറ്റാൻ പോലും പാടില്ല .നിരീശ്വരവാദം കൊണ്ട് പൈസ കിട്ടില്ലല്ലോ. എവിടെയൊക്കെ പൈസ ഉണ്ട്, അവിടെയൊക്കെ ഞങ്ങൾ ഉണ്ട്. അമ്പലമായാലും, ബാങ്ക് ആയാലും, കരിമണൽ ആയാലും.ജാതിയില്ല ജാതിയില്ല മതമില്ല മതമില്ല അസമത്ത്വമില്ല എന്ന് പറഞ്ഞു പറഞ്ഞു ജാതിയും മതവും അസമത്ത്വവും ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് കമ്മികൾ, അത് ഹിന്ദുക്കളിൽ മാത്രം കുത്തിക്കേറ്റുന്നത് കമ്മികൾ. അങ്ങനെ ഒരു കൂട്ടരിൽ അപകർഷത ബോധവും മറ്റു കൂട്ടരിൽ സ്വാർത്ഥധയും അടിച്ചേല്പിച്ചു തമ്മിൽ തല്ലിക്കും, ഉള്ളവൻ ഇല്ലാത്തവൻ എന്ന് പറഞ്ഞു വേർതിരിവ് ഉണ്ടാക്കും.ശബരിമല സന്നിധാനത്ത് തീർഥം തന്നപ്പോൾ കൈകൊണ്ടു തട്ടി താഴെ കളഞ്ഞത് എന്ത് അയിത്തത്തിൻ്റെ പേരിൽ ആയിരുന്നു?കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തനിക്കുണ്ടായ അനുഭവം പറഞ്ഞിരിക്കുന്നത് . ഇത് വരെ മറ്റു നേതാക്കൾ ഒന്നും തന്നെ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിട്ടില്ല...
https://www.facebook.com/Malayalivartha






















