നോട്ട്‌നിരോധനം സി.പി.എമ്മിനും ഗുണം....പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ടുനിരോധനത്തെ, പല്ലും നഖവും കൊണ്ട് എതിര്‍ത്തെങ്കിലും.... അതിന്റെ മറവില്‍ സി.പി.എം കോടികള്‍ കീശയിലാക്കി... ഇ.ഡി അന്വേഷിച്ച് ചെന്നപ്പോഴാണ് കള്ളപ്പണ ഇടപാടിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്തിയത്....പല വമ്പന്മാരും വലയിൽ വീഴും....

പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ടുനിരോധനത്തെ പല്ലും നഖവും കൊണ്ട് എതിര്‍ത്തെങ്കിലും അതിന്റെ മറവില്‍ സി.പി.എം കോടികള്‍ കീശയിലാക്കി. വിവാദമായ കരവന്നൂര്‍ സഹകരണ ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിലെ വായ്പാ തട്ടിപ്പിനെ കുറിച്ച് ഇ.ഡി അന്വേഷിച്ച് ചെന്നപ്പോഴാണ് കള്ളപ്പണ ഇടപാടിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്തിയത്. മുമ്പ് മുക്കുപണ്ഡവും മറ്റും പണയം വെച്ച് പണം തട്ടിയിരുന്ന നേതാക്കള്‍ക്ക് പിന്നീട് വായ്പാ തട്ടിപ്പിലേക്ക് തിരിയുകയായിരുന്നു. അതിനിടെയാണ് നോട്ട്‌നിരോധനം അനുഗ്രഹമായി മാറിയത്. മൂന്ന് കോടിയുടെ കള്ളപ്പണം കൊണ്ടുവന്നയാള്‍ക്ക് പകരം ഒന്നരക്കോടിയുടെ സാധു നോട്ടുകള്‍ നല്‍കി. ബാക്കി നേതാക്കള്‍ കീശയിലാക്കി. ബാങ്കിലെ ഒരംഗം വഴിയാണ് ഈ ഇടപാടുകള്‍ നടന്നത്. ഇത്തരത്തില്‍ എത്ര ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ഇ.ഡി പരിശോധിക്കുകയാണ്. ഇടപാടുകള്‍ക്കെല്ലാം പാതി പണം മാത്രമാണ് കസ്റ്റമര്‍ക്ക് നല്‍കിയിട്ടുള്ളത്.
ബാക്കി പണം എന്ത് ചെയ്തു എന്നും അന്വേഷിക്കും. നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഉണ്ടാക്കിയത്. ആയിരം രൂപയുടെ ബില്ലുകളാക്കിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്ന രേഖ ഇ.ഡി കണ്ടെത്തി. നേതാക്കളും പാര്‍ട്ടിയും കച്ചവടക്കാരും മറ്റ് ഉന്നതരും കരുതിവെച്ചിരുന്ന കള്ളപ്പണം ഇവിടെയോ ജില്ലയില്‍ സി.പി.എം ഭരിക്കുന്ന മറ്റ് സഹകരണ ബാങ്കുകളിലോ മാറിയിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. അത് പൂര്‍ത്തിയായാലേ എത്രകോടി വെളുപ്പിച്ചെന്ന് പറയാനാകൂ.തൃശൂര്‍ ജ്വല്ലറികളുടെ കേന്ദ്രമാണ്. അതുപോലെ കുന്നംകുളം അടക്കമുള്ള പ്രദേശങ്ങള്‍ വാണിജ്യ കേന്ദ്രങ്ങളും. അതുകൊണ്ട് കള്ളപ്പണം സൂക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. പലരും ബിനാമി പേരുകളിലും പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ തീരിയിലുള്ള അന്വേഷണവും ഉണ്ടാകും. കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും തങ്ങള്‍ക്ക് കിട്ടിയ സുവര്‍ണാവസരമായാണ് ഇ.ഡി അന്വേഷണത്തെ കാണുന്നത്.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് സുരേഷ് ഗോപിയെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് ഇ.ഡി കണ്ടെത്തുന്ന ഓരോ തട്ടിപ്പുകളും വോട്ടാക്കിമാറ്റാനുള്ള നീക്കമായിരിക്കും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എ.സി മൊയ്തീന് ഇ.ഡി അന്വേഷണത്തില്‍ ഭയമുണ്ട്. അതുകൊണ്ട് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് നീങ്ങുന്നതായാണ് സൂചന. മൊയ്തീന് വായ്പാ ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നെന്നാണ് നിലവില്‍ പ്രതികളായ പല പ്രാദേശിക നേതാക്കളുടെയും മൊഴി. ബാങ്കിലെ മറ്റൊരംഗം സ്വര്‍ണബിസ്‌കറ്റ് പണയം വെച്ച് പത്ത് ലക്ഷം രൂപ വായ്പയെടുത്തത് നിയമവിരുദ്ധമായാണെന്നും ബിസ്‌ക്കറ്റ് സ്വര്‍ണമല്ലെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് നടത്തിയ പരിശോധനയിലാണ് ബിസ്‌ക്കറ്റ് സ്വര്‍ണമല്ലെന്ന് വ്യക്തമാക്കിയത്. അതിന്റെ രേഖയാണ് ഇ.ഡി പിടിച്ചെടുത്തത്. പി.കെ. ബിജുവിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ ഇത് കണ്ടെത്തിയിരുന്നെങ്കിലും വിവരം പുറത്തുവിട്ടില്ല.
അന്വേഷണത്തിനിടെ ചില ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നല്‍കിയ മൊഴിയാണ് ഇ.ഡിക്ക് സഹായകമായത്.കരവന്നൂരിന് പുറമേ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും വായ്പാ തട്ടിപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഉഡായ്പ്പുകളും സി.പി.എം നടത്തിയെന്ന് സംശയിക്കുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാനപ്രതിയായ സതീഷ് കുമാറിന് അയ്യന്തോള്‍ സഹകരണ ബാങ്കിലുണ്ടായിരുന്ന അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചത്. ഈ ബാങ്കില്‍ സതീഷ് കുമാര്‍ ഒരു ദിവസം 24 ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി. സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരില്‍ ബാങ്കില്‍ ഇയാള്‍ക്ക് അക്കൗണ്ട് ഉണ്ട്. അതിലെല്ലാം കൂടി 12 ലക്ഷം രൂപയുണ്ട്. അത് ഇ.ഡി മരവിപ്പിച്ചു. 2013 തൊട്ട് ഈ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കരവന്നൂരിലെ ക്രമക്കേട് കണ്ടെത്തിയ സമയത്തും അയ്യന്തോളിലെ അക്കൗണ്ടില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ പണമെല്ലാം പിന്‍വലിച്ചു. ജീവനക്കാരുടെയും ഭരമസമിതി അംഗങ്ങളുടെയും പിന്തുണയോടെയായിരിക്കും ഇതെന്നാണ് കരുതുന്നത്. അന്വേഷണത്തിലെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകൂ. തട്ടിപ്പ് അന്വേഷിച്ച സി.പി.എം നേതാവ് പി.കെ ഷാജന്റെ ഭാര്യയും മുതിര്‍ന്ന നേതാവ് ബേബി ജോണിന്റെ മകളും ഇതേ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് അവരും സംശയത്തിന്റെ നിഴലിലാണ്.
ജില്ലാ നേതാക്കള്‍ മാത്രം അറിഞ്ഞ് നടത്തിയ തട്ടിപ്പാണോ എന്ന് പറയാനാവില്ലെന്നാണ് കരുതുന്നത്. കാരണം ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ എ.സി മൊയ്തീന്റെയും പി.കെ ബിജുവിന്റെയും പങ്ക് കണ്ടെത്തിയതായി രേഖകളില്ല. കണ്ടെത്തിയിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണോ എന്നും സംശയമുണ്ട്. സി.പി.എമ്മിനെയും നേതാക്കളെയും വിശ്വസിച്ചാണ് പലരും തങ്ങളുടെ പണം ബാങ്കിലിട്ടത്. അത് തിരികെ കൊടുക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. അത് ചെയ്യാതെ ഒളിച്ചുകളി തുടരുകയാണ്. എ.സി മൊയ്തീനെയും പി.കെ ബിജുവിനെയും സംരക്ഷിക്കാന്‍ സി.പി.എം നേതൃത്വം രഹസ്യമായി കരുക്കള്‍ നീക്കുന്നുണ്ട്. അതില്‍ വിജയിക്കനാകുമെന്ന പ്രതീക്ഷയിലാണവര്‍. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന നേതാക്കള്‍ക്ക് ഇതിന്റെ ഗ്രാവിറ്റി ഇതുവരെ മനസ്സിലായിട്ടില്ല. തല്‍ക്കാലം ഏതെങ്കിലും നേതാക്കളെ ബലിയാടാക്കി സംഭവം ക്ലീനാക്കിയില്ലെങ്കില്‍ തങ്ങളും പാര്‍ട്ടിയും പദ്മവ്യൂഹത്തിലകപ്പെടുമെന്ന് ഇവര്‍ക്കറിയാം. അതുകൊണ്ട് പ്രാദേശിക നേതാക്കളെ ഇ.ഡിക്ക് എറിഞ്ഞ് കൊടുത്തിട്ട് തോമസൂട്ടി വിട്ടോടാ... എന്ന മുദ്രാവാക്യം വിളിച്ചില്ലെങ്കില്‍ അത്ഭുതപ്പെടാം.
https://www.facebook.com/Malayalivartha






















