Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കാനം രാജേന്ദ്രൻ എവിടെ? സംസ്ഥാനത്ത് ഉടനീളമുള്ള സി പിഐ നേതാക്കൾ തിരച്ചിൽ തുടങ്ങി...സി പി എം നേതാക്കൾ വെട്ടിലാക്കിയിട്ടും കാനം രാജേന്ദ്രന് പ്രതികരണമില്ല... മുട്ടിൽ വന്നതോടെയാണ് കാനം മുട്ടിലിഴയാൻ തുടങ്ങിയത്....ഭരണ തലത്തിൽ സി പി ഐയും സി പിഎമ്മും ഒരമ്മ പെറ്റ മക്കളെ പോലെ പെരുമാറുന്നതിൽ ഒരു വലിയ രഹസ്യമുണ്ട്.... അതിൽ കാനം ഇനിയും ഇഴയുമത്രേ....

19 SEPTEMBER 2023 12:33 PM IST
മലയാളി വാര്‍ത്ത
കാനം രാജേന്ദ്രൻ എവിടെ? സംസ്ഥാനത്ത് ഉടനീളമുള്ള സി  പി ഐ നേതാക്കൾ ഒന്നടങ്കം ആവർത്തിക്കുന്ന  ചോദ്യമാണിത്.  കരുവന്നൂരിൽ സി പി ഐ പ്രവർത്തകരെ  സി പി എം നേതാക്കൾ വെട്ടിലാക്കിയിട്ടും കാനം രാജേന്ദ്രന് പ്രതികരണമില്ല. കുട്ടനാട്ടിൽ സി പി എം പ്രവർത്തകർ കൂട്ടത്തോടെ സി പി ഐയിലെത്തിയിട്ടും കാനത്തിന് പ്രതികരണമില്ല. ഇതോടെയാണ് കാനം കേരളം വിട്ടെന്ന് അഭ്യൂഹം ഉയർന്നത്.കരുവന്നൂരിൽ സിപിഎം ചതിച്ചെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ  വെളിപ്പെടുത്തി. സിപിഎം ഡയറക്ടർ ബോർഡ് അംഗങ്ങളെ ബലിയാടാക്കിയെന്ന് സിപിഐ പ്രതിനിധികളായിരുന്ന ലളിതനും സുഗതനും  പറഞ്ഞു. വലിയ ലോണുകൾ പാസ്സാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനിൽ കുമാറിനും ബിജു കരീമിനുമായിരുന്നു എല്ലാമറിയാവുന്നത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും പറയുന്നു. ജയിലിൽ നിന്നിറങ്ങി സഹായം തേടിയപ്പോൾ സിപിഐ നേതാക്കളും തള്ളി. ഇരുവരിൽ നിന്ന് പത്ത് കോടി ഈടാക്കാനാണ് സഹകരണ വകുപ്പ് തീരുമാനം. ഇപ്പോൾ ജീവിക്കുന്നത് സെക്യൂരിറ്റി പണിയെടുത്തിട്ടാണെന്നും സുഗതൻ കഴിഞ്ഞ  ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 

അതേസമയം, കരുവന്നൂര്‍ സഹകരണ വായ്പാ തട്ടിപ്പിലെ ക്രൈംബ്രാഞ്ച് അന്വേഷണം പാതിവഴിയിലാണ്. രണ്ട് കൊല്ലമായിട്ടും കേസില്‍ കുറ്റപത്രമായിട്ടില്ല. തട്ടിപ്പിലെ സിപിഎം ഇടപെടലിലും അന്വേഷണമുണ്ടായില്ല. വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് 2021 ജൂലൈയില്‍ അന്വേഷണം തുടങ്ങുന്നത്. തൊട്ടുപിന്നാലെ കരുവന്നൂരിലെ കള്ളപ്പണ ഇടപാടില്‍ ഇഡിയും അന്വേഷണം ആരംഭിച്ചു. വെളപ്പായ സതീശന്‍, കിരണ്‍, എ.സി. മൊയ്തീന്, സിപിഎം കൗണ്‍സിലര്‍മാരായ അനൂപ് കാട, അരവിന്ദാക്ഷന്‍ എന്നിവരിലേക്ക് ഇഡി അന്വേഷണമെത്തിയപ്പോള്‍ ക്രൈംബ്രാ‍ഞ്ച് ഇവരെ വിട്ടുകളഞ്ഞു. പ്രതികളുടെ മൊഴികളില്‍ നിന്ന്, ബാങ്കില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ നിന്ന് സതീശന്‍റെ പങ്കിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരമുണ്ടായിരുന്നു. മൊഴിയെടുക്കാന്‍ വിളിപ്പിച്ചതല്ലാതെ കൂടുതല്‍ അന്വേഷണത്തിലേക്ക് പോയില്ല. സതീശന്‍റെ സിപിഎം ബന്ധം ക്രൈംബ്രാ‍‌ഞ്ചിനെ പിന്നോട്ടടിച്ചെന്നാണ് ഉയരുന്ന ആക്ഷേപം.

എന്നാല്‍, കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും പരിശോധന നടത്തുകയാണ് ഇഡി. മുഖ്യ പ്രതി വെളപ്പായ സതീശന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി ചതിക്കുകയായിരുന്നെന്ന് ബാങ്കിന്റെ വനിത ബോർഡ് അംഗങ്ങളും പറഞ്ഞു.. ബാങ്കിലെ സിപിഎം അംഗമായിരുന്ന അമ്പിളി മഹേഷും സിപിഐ അംഗമായിരുന്ന മിനി നന്ദനും  പറഞ്ഞ. തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് ഒപ്പിടുവിച്ചെന്നും തട്ടിപ്പാണെന്നറിയില്ലായിരുന്നെന്നും ഇരുവരും പറഞ്ഞു.  പികെ ബിജു കമ്മീഷൻ തട്ടിപ്പ് അന്വേഷിച്ചിരുന്നതായും തൃശൂരിൽ വിളിച്ചു വരുത്തിയാണ് കമ്മീഷൻ മൊഴിയെടുത്തതെന്നും ഇരുവരും പറയുന്നു.  ഇപ്പോഴും വിയ്യൂർ ജയിൽ വഴി പോകുമ്പോൾ ഭയമാണെന്നും ഒരു ചായക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കിയെന്നും ജീവനൊടുക്കുകയല്ലാതെ മാർഗ്ഗമില്ലെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളായ ഇവർ പറയുന്നു. ഓഡിറ്റിങ് റിപ്പോർട്ട് കിട്ടുന്നതുവരെ തങ്ങൾക്കൊന്നും അറിയില്ലായിരുന്നു. ബാങ്കിൽ പോകുമ്പാൾ കൂറേ കടലാസ് കാണിച്ച് വേഗം ഒപ്പിടാൻ സെക്രട്ടറി പറയും. കൂറേ ലോൺ പാസ്സാക്കാൻ ഉണ്ടെന്നകാരണമാണ് പറയുക. കടലാസ് ഒന്ന് മറിച്ചുനോക്കിയാൽ അതിൽ ഒന്നുമില്ല വേഗം ഒപ്പിടു എന്നാണ് സെക്രട്ടറി പറയാറുള്ളത്. പിന്നീട് പ്രസിഡന്റും കൂറേ കുട്ടിപട്ടാളങ്ങളും ഒപ്പിടും. കടലാസിൽ കൂറേ സ്പേസ് ഉണ്ടാകും അത് എന്തിനാണെന്ന് സെക്രട്ടറിയോട് ചോദിച്ചാൽ ഒരു അടിയന്തര ലോൺ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമൂട്ടിക്കാതെ അത്തരം ലോണുകൾ എഴുതി ചേർക്കാനാണെന്ന് മറുപടി പറയും.

 

ഇരുവരും പറഞ്ഞു. എന്നിട്ടും സി പി ഐ നേതാക്കൾക്ക് മൗനമാണ്.കാനം രാജേന്ദ്രനെ സി പി ഐ നേതാക്കൾക്ക് മടുത്തിട്ട് കുറെ കാലമായി. പിണറായിയും കാനവും വിട്ടുവീഴ്ചാ മനോഭാവം തുടങ്ങിയതോടെയാണ് സി പി ഐ നേതാക്കൾക്ക് മനം മടുത്തത്.ഒരു തിരുത്തൽ ശക്തിയായി കാനം നിലനിൽക്കുന്ന കാലത്താണ് സി പി ഐ ശക്തിയും ഊർജവുമുള്ള പാർട്ടിയായി മാറിയത്. കാനം രാജേന്ദ്രനെ എം.എൻ സ്മാരകത്തിൽ  നിന്നും കെട്ടുകെട്ടിക്കാൻ സി പി ഐ ജില്ലാ കമ്മിറ്റികളിൽ ഭൂരിഭാഗവും തീരുമാനമെടുത്തിരുന്നു. .  പിണറായി വിജയനും കാനം രാജേന്ദ്രനും തമ്മിൽ നടത്തി കൊണ്ടിരിക്കുന്ന  കറക്കു കമ്പനി പൊളിക്കണമെന്ന ആവശ്യം ഏതാനും വർഷങ്ങളായി സി പി ഐ യിൽ സജീവമായിരുന്നു. പിണറായി വിജയൻ്റെ അടിമയാണ് കാനം രാജേന്ദ്രൻ എന്നാണ് ബഹുഭൂരിപക്ഷം  ജില്ലാ കമ്മിറ്റികളും പറയുന്നത്.ഇടതു മുന്നണിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നാണ് സി പി ഐ നേതാക്കൾ പറയുന്നത്. 

 

അതിനിടെ സി പി  ഐ വന്നാൽ സ്വീകരിക്കണമെന്ന ധാരണ കോൺഗ്രസിൻ്റെ ഉന്നത നേതാക്കളിൽ സജീവമാണ്. സി പി ഐയുമായി സി പി എം അകലുന്നതിൻ്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയുമായി വി.ഡി സതീശൻ സംസാരിച്ചിട്ടുണ്ട്.  കെ.സുധാകരനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. സി പി ഐ  വലതുമുന്നണിയിലെത്തിയാൽ നിഷ്പ്രയാസം സീറ്റുകൾ കരസ്ഥമാക്കാമെന്ന ചിന്തയാണ് കോൺഗ്രസിനുള്ളത്.സി പി ഐ യിലെ മുതിര്‍ന്ന നേതാക്കൾക്കെതിരെയടക്കമുള്ള തുറന്ന വിമ‍ര്‍ശനങ്ങളിലൂടെ  സിപിഐ ജില്ലാ സമ്മേളനങ്ങൾ ശ്രദ്ധ നേടിയിരുന്നു... ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാത്രമല്ല സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും ജില്ലാ സമ്മേളനത്തിലുയര്‍ന്നത് രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അടിമയെ പോലെയാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തിക്കുന്നതെന്നാണ് സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം.


സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തെറ്റുകൾ ന്യായീകരിക്കാനാണ് സിപിഐ സെക്രട്ടറി ശ്രമിക്കുന്നതെന്നും തെറ്റായ വിഷയങ്ങളിൽ എതിർ ശബ്ദങ്ങളോ വിമർശനങ്ങളോ ഉന്നയിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. തെറ്റുകൾ ആണെന്നറിഞ്ഞിട്ടും കാനം പിണറായിയെ ന്യായീകരിക്കുന്നതെന്തിനാണെന്നാണ് പ്രതിനിധികളുയര്‍ത്തുന്ന ചോദ്യം. മുൻ എംഎൽഎ എൽദോ എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴടക്കം പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നുവെന്നും പ്രതിനിധികൾ വിമ‍ര്‍ശിക്കുന്നു.. പിണറായി കാനത്തിൻ്റെ  അഴിമതികൾ കണ്ടെത്തിയെന്നും ഇക്കാര്യം പറഞ്ഞ് കാനത്തെ പിണറായി ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും സി പി ഐ കാർക്കിടയിൽ അഭിപ്രായമുണ്ട്. സി പി ഐ  എക്കാലത്തും അഴിമതിക്കെതിരെയാണ് നീങ്ങുന്നത്. എന്നാൽ കാനം വന്നതോടെ സി പി ഐ നേതാക്കളും   അഴിമതിക്കാരായെന്ന്  സി പി ഐ സമ്മേളനങ്ങളിൽ അഭിപ്രായമുയർന്നു.


 മുട്ടിൽ  മരം മുറിയിൽ കാനം രാജേന്ദ്രൻ ആരോപണ വിധേയനായിരുന്നു.  അന്നത്തെ വനം മന്ത്രി കെ രാജുവിൻ്റെ ഒത്താശയോടെ മരം മുറി നടന്നു എന്നായിരുന്നു  ആരോപണം.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾക്ക്  പണം കണ്ടെത്താൻ വേണ്ടിയാണ്  മുട്ടിൽ മരംമുറി സംഘടിപ്പിച്ചത്. ആഭ്യന്തര  വകുപ്പിൻ്റെ ഒത്താശയില്ലാതെ മരം കടത്താൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം.   ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ വനം മന്ത്രി അറിയാതെ മരംമുറി നടക്കില്ല. കോവിഡ് വ്യാപന കാലത്താണ്  കോടിക്കണക്കിന് രുപയുടെ തടിയുമായി ലോറി എറണാകുളത്തെത്തിയത്. മരംമുറി വിവാദമായപ്പോൾ തന്നെ അന്നത്തെ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ കുറ്റമേറ്റു. പാർട്ടിയുടെ സമ്മർദ്ദം കാരണമാണ് പൊതുവേ അഴിമതിക്കാരനല്ലാത്ത ചന്ദ്രശേഖരൻ കുറ്റമേറ്റത്.  നിയമവകുപ്പിൻ്റെ അറിവു പോലുമില്ലാതെയാണ്  2400 മരങ്ങൾ മുറിച്ചത്.കാനം രാജേന്ദ്രൻ്റെ കൂടി അറിവോടെയാണ് മുട്ടിൽ  മരംമുറി നടന്നതെന്നത് സി പി എമ്മുകാർ പോലും സമ്മതിക്കുന്നുണ്ട്. കാലങ്ങളായി വനം വകുപ്പ് ഭരിക്കുന്നത് സി പി ഐയാണ്: എന്നാൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒരു തർക്കവുമില്ലാതെയാണ് സി പി ഐ,  വനം വകുപ്പ് എൻ.സി.പിക്ക് വിട്ടുകൊടുത്തത്. ഇത് അഴിമതിയിൽ നിന്നും രക്ഷപ്പെടാനുള്ള നീക്കമായിരുന്നു. മുട്ടിൽ മരംമുറിയെ കാനം നേരിട്ടെത്തിയാണ് ന്യായീകരിച്ചത്.


സി പി ഐ യുടെ വകുപ്പുകളായ വനം, റവന്യു വകുപ്പുകളെ ഉപയോഗിച്ചാണ് മുട്ടിൽ മരം മുറിയിൽ പിണറായി കളിച്ചത്.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ മരം മുറിച്ചതെന്ന സി പി ഐ യുടെ ന്യായം ആദ്യഘട്ടത്തിൽ  തന്നെ തകർന്നു. മുട്ടിൽ മരം മുറിയിൽ പിണറായി സി പി ഐ യെ തീർത്തും അപകടത്തിലാക്കുകയായിരുന്നു.ഇത് പിണറായിയുടെ ബ്ലാക്ക് മെയിൽ തന്ത്രമായിരുന്നു. മുട്ടിൽ വന്നതോടെയാണ്  കാനം മുട്ടിലിഴയാൻ തുടങ്ങിയത്.വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ സാജനെ സസ്പെൻറ് ചെയ്തത് പോലും പാടുപെട്ടാണ്. മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയത് എ കെ ശശീന്ദ്രൻ മന്ത്രിയായ  വനം വകുപ്പാണ്.   ചീഫ് സെക്രട്ടറിക്കാണ് ശുപാർശ കൈമാറിയത്. അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചതായുമാണു റിപ്പോർട്ടിലെ കണ്ടെത്തൽ. സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിൽ സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. വനം മാഫിയയ്ക്കായി വഴിവിട്ട സഹായങ്ങൾ ചെയ്യാനും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സാജൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്.


 

15 കോടി രൂപയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാർ, മേപ്പാടി ഫോറസ്റ്റ് ഓഫിസർ എം.കെ.സമീർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി.അഭിലാഷ് എന്നിവരെ കള്ളക്കേസിൽ കുരുക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതിനുവേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താല്‍ക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുത്തതായും റിപ്പോർട്ടിലുണ്ട്.സാജനു നേരെ സമാനമായ ആരോപണങ്ങൾ നേരത്തേയും ഉണ്ടായിരുന്നതായി വിജിലൻസ് റിപ്പോര്‍ട്ട് നൽകിയിരുന്നു. കാസർകോട് റേഞ്ച് ഓഫിസറായിരിക്കെ നടന്ന അന്വേഷണത്തിലാണ് സാജനെതിരെ കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറികൾക്ക് വഴിവിട്ട സഹായം നൽകിയെന്നായിരുന്നു കണ്ടെത്തൽ. സാജൻ കാനത്തിൻ്റെ വിശ്വസ്തനാണ്.ഏതായാലും  സി പി എമ്മിൽ തുടർന്നാൽ മുട്ടിലിഴയേണ്ടി വരുമെന്ന് സിപിഐ ജില്ലാ സമ്മേളനങ്ങൾ പറഞ്ഞു.. എത്രയും വേഗം  മുൻകാല നേതാക്കളുടെ പാത പിന്തുടർന്ന്  ഇടതു മുന്നണി വിടുന്നതാണ് ഉത്തമമെന്ന് സിപിഐ നേതാക്കൾ പറയുന്നു.

 

 

കാനത്തിനെതിരെയുള്ള നീക്കം സി പി ഐ യിൽ ശക്തമാണ്. കാനത്തെ പ്രതിരോധിക്കാൻ സി പി ഐ യിൽ ആളില്ല എന്നതാണ് സത്യം . സി പി എം മാത്രമാണ് കാനത്തിന് ഒപ്പമുളളത്. മുട്ടിലിഴയുന്ന നേതാക്കൾ മുന്നണിയെ നയിക്കട്ടെ എന്നാണ് സി പി എം പറയുന്നത്. കരുവന്നൂരിന് പുറമേ അയ്യന്തോൾ ബാങ്ക് കൊള്ളയും പുറത്തു വന്നതോടെ എന്തും സംഭവിക്കുമെന്ന് സി പി ഐ കരുതുന്നു. എന്നാൽ പാർട്ടിയിൽ നടക്കുന്ന സംഭവ വികാസങ്ങളോട് സി പി ഐ പ്രവർത്തകർ തീർത്തും യോജിക്കുന്നില്ല.അവർ അടുത്ത തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. ഇലക്ഷൻ വരുമ്പോൾ പണിയാം എന്നതാണ് ലക്ഷ്യം.ഭരണ തലത്തിൽ സി പി ഐ യും സി പി എമ്മും ഒരമ്മ പെറ്റ മക്കളെ പോലെ പെരുമാറുന്നതിൽ ഒരു വലിയ രഹസ്യമുണ്ട്. സർക്കാരിൽ നിന്നും കിട്ടുന്നതിൻ്റെ പങ്ക് കാനത്തിനും ലഭിക്കുന്നു എന്നാണ് സി പി ഐ പ്രവർത്തകർ പറയുന്നത്.അതിൽ കാനം ഇനിയും ഇഴയുമത്രേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (1 hour ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (4 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (5 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (5 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (6 hours ago)

Malayali Vartha Recommends