എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി.... ഒരു മരണം.... രണ്ട് മലയാളികളുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് (30) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, പങ്കജ് കൗഷിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
" "
https://www.facebook.com/Malayalivartha






















