നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.... ഒരുകോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒരുകോടി രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇരുവരില്‍ നിന്നുമായി 2.32 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനില്‍ നിന്ന് 1092 ഗ്രാം സ്വര്‍ണ്ണവും, ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 1228 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
2.32 കിലോ വരുന്ന സ്വര്‍ണത്തിന്റെ വില ഒരു കോടിയാണ്. ക്യാപ്‌സൂള്‍ രൂപത്തിലും, പേസ്റ്റ് രൂപത്തിലും ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി കസ്റ്റംസ്.
https://www.facebook.com/Malayalivartha






















