ഉത്സവകാലമെത്തിയതോടെ മുല്ലപ്പൂവിന് പൊന്നുംവില; കിലോഗ്രാമിന് 1500 രൂപ

ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ മുല്ലപ്പൂവിന്റെ വില വീണ്ടും ഉയര്‍ന്നു. ഡിണ്ടിഗലിലെ മൊത്തക്കച്ചവടക്കാര്‍ പൂ വില്‍ക്കുന്നത് ഇപ്പോള്‍ കിലോഗ്രാമിന് 1200-1500 രൂപ നിരക്കിലാണ്. പഴയവില കിലോഗ്രാമിന് 650-800 രൂപ.
കേരളത്തിലേക്കുള്ള മുല്ലപ്പൂ പ്രധാനമായും ഡിണ്ടിഗലില്‍നിന്നാണ്. ശബരിമല സീസണായതുകൊണ്ടാണു മുല്ലപ്പൂവില കുത്തനെ ഉയര്‍ന്നത്. താപനില പതിവിലും താഴ്ന്നതും മഞ്ഞുവീഴ്ചയും വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ജാതിമല്ലി കിലോഗ്രാമിന് 650- 750 രൂപയും അരളിപ്പൂ 150 രൂപയുമാണു വില.
അടുത്തമാസം മധ്യത്തോടെ പൊങ്കല്‍ കൂടി വരാനിരിക്കുന്നതിനാല്‍ വില ഉടനെ കുറയുമെന്നു പ്രതീക്ഷിക്കാനാവില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha