സത്യം ഇനി വെളിപ്പെടുത്തും എലഗന്‍സ് ബിനോയ്

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ ആരോപണ കേസില്‍ ഇനി പലതും തെളിയുമെന്ന് എലഗന്‍സ് ബാറുടമ ബിനോയ് പറഞ്ഞു. സത്യം മറച്ചുവെച്ചവര്‍ ഇനി പലതും തുറന്നുപറയും. ഉപ്പു തിന്നവരുണ്ടെങ്കില്‍ വെള്ളം കുടിക്കുമെന്നും ബിനോയ് പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച സുപ്രീകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ബിനോയ്.
പൂട്ടിയിട്ട ബാറുകള്‍ തുറക്കുന്നതിനായി ബാര്‍ കോഴ കൊടുത്തുവെന്ന ആരോപണത്തിലാണ് മന്ത്രി കെ എം മാണി രാജിവെച്ചത്. അതെ ആരോപണം നേരിടുന്ന എക്‌സൈസ് മന്ത്രി കെ ബാബുവിനതിരെയുമുണ്ട്. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ആണ് ആരോപണം ഉന്നയിച്ചത്. ഈ കേസിനെകുറിച്ചാണ് ബിനോയ് സൂചിപ്പിച്ചത്. കേസില്‍ വിധി ബാറുടമകള്‍ക്ക് എതിരാവുകയാണെങ്കില്‍ പലതും തുറന്ന് പറയുമെന്ന് ബിനോയ് നേരത്തെ പറഞ്ഞിരുന്നു.
കേസില്‍ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് ബാറുടമകളുടെ പ്രതിനിധിയായ രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ശരിയായ പഠനം നടത്താതെയാണ് സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയതെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha