ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗണ്‍ മെത്രാപ്പോലീത്തയ്ക്ക് യാത്രാമൊഴി

കഴിഞ്ഞ ദിവസം അന്തരിച്ച മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന് വിശ്വാസ സമൂഹം യാത്രാമൊഴി നല്‍കി. സഭാ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ഭൗതികദേഹം തിരുവല്ലാ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് പള്ളിയില്‍ തയ്യാറാക്കിയ പ്രത്യേകം കല്ലറയില്‍ കബറടക്കി.
രാവിലെ തിരുവല്ല നഗരം ചുറ്റിയുള്ള വിലാപയാത്രയ്ക്കു ശേഷമായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായത്. മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha