വേതനത്തെച്ചൊല്ലി സിനിമ നിര്‍മ്മാണം മുടങ്ങും

ജനുവരി ഒന്നു മുതല്‍ സിനിമാ നിര്‍മാണം നിറുത്തി വയ്ക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് 33.5 ശതമാനം വേതന വര്‍ദ്ധന നടപ്പാക്കണമെന്ന സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ആവശ്യത്തെ തുടര്‍ന്നാണിത്. ഫെഫ്കയുടെ ആവശ്യം ഏകപക്ഷീയമാണെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. നിലവില്‍ ഷൂട്ടിംഗ് പൂരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമകളെയും ബാധിക്കും.
സാങ്കേതിക പ്രവര്‍ത്തകരുടെ നിലവിലുള്ള വേതനത്തില്‍ നിന്ന് എഴുപത് ശതമാനം വരെയുള്ള വര്‍ദ്ധനവാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ വച്ച് അത് നല്‍കാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. അമിതമായി കൂലി ഈടാക്കിയാല്‍ ഷൂട്ടിംഗ് നിറുത്തി വയ്ക്കാതെ മാര്‍ഗമില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ക്രിസ്മസിന് റിലീസ് ആയ സിനിമകളുടെ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിയ അധിക തുക ഫെഫ്ക മടക്കി നല്‍കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha