മദ്യനയം, സര്‍ക്കാരിനെ പരിഹസിച്ച് വി.എസ്.അച്യുതാനന്ദന്‍

മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ ഓപ്പറേഷന്‍ ജയിച്ചു രോഗി മരിച്ചു എന്ന അവസ്ഥയിലാണ് യു.ഡി.എഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.
ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയത്. ബാറുകള്‍ അടച്ചു പൂട്ടുമ്പോള്‍ തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചില്ല. ബാറുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി അവിടങ്ങളില്‍ ജോലിയെടുത്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം തല്ലിക്കെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ തൊഴിലാളികളുടെ പുനരധിവാസത്തെപ്പറ്റി ഇതേവരെ സര്‍ക്കാരിന് ഒരു പരിപാടിയും ഇല്ല. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ക്യൂവിന്റെ നീളം കൂട്ടുമെന്നതല്ലാതെ, ഈ നയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്ന എല്‍.ഡി.എഫിന്റെ നിലപാട് ശരിയാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha